മുസ്ലീം വോട്ട് ബാങ്ക് തകര്‍ക്കും; ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും: തൊഗാഡിയ
May 6, 2012, 19:34 IST
കാസര്‍കോട്: ഇന്ത്യയിലും കേരളത്തിലും ഇപ്പോഴുണ്ടായിട്ടുള്ള സംഘടിത മുസ്ലീം വോട്ട് ബാങ്ക് തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷരത്ത് അന്താരാഷ്ട്ര സെക്രട്ടറി പ്രവീണ്‍ഭായ് തൊഗാഡിയ പറഞ്ഞു.
കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ നടന്ന ഹിന്ദു ശക്തി മഹാസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തൊഗാഡിയ.
ഭാരതം ഹിന്ദു രാഷ്ട്രമാണ്. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റി പുന:പ്രതിഷ്ഠിക്കാന്‍ തയ്യാറാകുമെന്നും തൊഗാഡിയ വ്യക്തമാക്കി. 90 കോടി ഹിന്ദുക്കള്‍ ഒന്നിച്ചാല്‍ പാക്കിസ്ഥാന്‍ പോലും ഉണ്ടാകില്ല. നമ്മുടെ സഹോദരിമാരും കുട്ടികളും രക്ഷപ്പെടണമെങ്കില്‍ ഹിന്ദുക്കളൊന്നിക്കമെന്നും തൊഗാഡിയ ആഹ്വാനം ചെയ്തു. ഒരു ഹിന്ദുവിനെ പോലും അപമാനിക്കാന്‍ അനുവദിക്കില്ല. ഹിന്ദുക്കള്‍ ഒന്നിച്ചില്ലെങ്കില്‍ കേരളം കാശ്മീരാകും, കേരളത്തെ കാശ്മീരാക്കാന്‍ ശ്രമിക്കുന്നവരെ മണ്ണിനടിയിലാക്കും. പരശുരാമന്റേയും, ശങ്കരാചാര്യരുടേയും മണ്ണാണ് കേരളം. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ 90 കോടി ഹിന്ദുക്കള്‍ അവര്‍ക്കൊപ്പമുണ്ടാകും. കേരളത്തിലെ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ പേരില്‍ തട്ടികൊണ്ടുപോയവരെ ജയിലിലടയ്ക്കാത്തത് മുസ്ലീം വോട്ട് ബാങ്ക് മൂലമാണ്. ഹിന്ദുക്കളുടെ കൊടി ഉയര്‍ത്തിയാല്‍ അത് കമ്മ്യൂണിസ്റ്റുകാരായാലും, കോണ്‍ഗ്രസുകാരായാലും ഞങ്ങള്‍ അംഗീകരിക്കും. കമ്മ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസുകാരും ആദ്യം ഹിന്ദുക്കളായി മാറണം.
അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റാതിരിക്കുന്നതും. കസബ് ജീവിച്ചിരിക്കുന്നതും, കേരളത്തില്‍ തീവ്രവാദികള്‍ വിലസുന്നതും മുസ്ലീം വോട്ടുബാങ്ക് നിലനില്‍ക്കുന്നതുകൊണ്ടാണ്. ഹിന്ദുക്കള്‍ ഒന്നിക്കാതിരിക്കുകയും വോട്ടുബാങ്കായി മാറാതിരിക്കുയും ചെയ്താല്‍ നമ്മുടെ നാട് തന്നെ ഇല്ലാതാകും. നമ്മുടെ സഹോദരിമാരും, തൊഴിലും, വസ്തുവകകളും ഇല്ലാതാകും. നമ്മള്‍ നല്‍കുന്ന നികുതി വരുമാനം 72 ലക്ഷം വരുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയും, ഹജ്ജിന് പോകാന്‍ സബ്‌സിഡി നല്‍കുകയും ചെയ്യുന്നു. എല്ലാ തരത്തിലുമുള്ള ആനൂകൂല്യങ്ങളും മുസ്ലീ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് അവര്‍ വോട്ടുബാങ്കായി നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് തൊഗാഡിയ ഓര്‍മ്മിപ്പിച്ചു. നമ്മുടെ നികുതി പണം എല്ലാവര്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. ശബരിമലയിലേക്കു പോകാന്‍ ഹിന്ദുക്കള്‍ക്ക് ഒരു രൂപപോലും നല്‍കുന്നില്ല. ഹിന്ദുക്കള്‍ക്കും ഇത്തരം ആനൂല്യങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ട്.
സമ്മേളനത്തില്‍ ശിവഗിരി മഠം സ്വാമിജി പ്രമേനന്ദ അദ്ധ്യക്ഷത വഹിച്ചു. പേജാവര്‍ മഠാപതി വിശ്വേശര തീര്‍ത്ഥ സ്വാമിജി, ഗുരുദേവാനന്ദ സ്വാമിജി ഒഡിയൂര്‍, മോഹന്‍ദാസ് സ്വാമിജി മാനില. ആഞ്ജനേയേശ്വര സ്വാമിജി ബദിരടുക്ക, എം.വി. പൂരാണിക്ക് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി. അച്യുതന്‍ സ്വാഗതം പറഞ്ഞു, രവീശതന്ത്രി കുണ്ടാര്‍ ആമുഖ പ്രഭാഷണം നടത്തി. ജി.കെ. ഷെട്ടി നന്ദിപറഞ്ഞു.

Keywords: Thogadia Against muslim vote bank, Kasaragod
Photos: R.K Kasaragod, & Zubair Pallickal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.