ഹൈദരാബാദ്: (www.kvartha.com 20/02/2015) ഫേസ് ബുക്കില്‍ ലൈക്ക് കിട്ടുന്നതിനുവേണ്ടി ഒരു ഫോട്ടോയിട്ടപ്പോള്‍ ഇങ്ങനെയൊരു പുലിവാല് തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഈ പാവം ഹൈദരാബാദുകാരന്‍ അറിഞ്ഞില്ല. പരമാവധി ലൈക്ക് നേടുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. അതിനുവേണ്ടിയായിരുന്നു ആമയുടെ പുറത്തുകേറിയുള്ള ഫോട്ടോ ഈ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു 24കാരനായ ഹൈദരാബാദ് സ്വദേശി ഫസല്‍ ഷേക്ക് ആമയുടെ പുറത്തുകയറി നല്ലൊരു ഫോട്ടോയെടുത്തത്. ഫോട്ടോയ്ക്കായി ഇയാള്‍ തെരഞ്ഞെടുത്തതാവട്ടെ, കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആമയെയും. ഏകദേശം 120 വയസുള്ള ആമയായിരുന്നു ഇത്
ചൂടാറും മുമ്പേ ആ ഫോട്ടോ എക്‌സിക്ലൂസിവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ഫോട്ടോകള്‍ നിരവധിയാളുകള്‍ ഷെയര്‍ ചെയ്തു തുടങ്ങിയതോടെ സംഭവം എല്ലാവരും അറിയുകയും ചെയ്തതോടെ സംഭവത്തിന്റെ ഗതി മാറി
വന്യമൃഗസംരക്ഷണ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Also Read:
വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: പിതാവിനെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കിയതായി പരാതി
Keywords: Facebook, Hyderabad, Youth, Photo, Arrest, Police, Prison, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.