Viral Video | ചെരുപ്പ് 'മോഷ്ടിക്കുന്ന' പാമ്പ്; സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പങ്കിട്ട വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ചെരുപ്പ് 'മോഷ്ടിക്കുന്ന' പാമ്പിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പാമ്പ് ഭയപ്പെടുത്തുന്ന ഒരു ജീവിയാണ്, എന്നിട്ടും ഈ വീഡിയോ കണ്ടാല്‍ ചിരി വിടരും. കുസൃതിക്കാരായ കുട്ടികളെ പോലെ പെരുമാറുന്ന പാമ്പിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാനാണ് പാമ്പിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
                  
Viral Video | ചെരുപ്പ് 'മോഷ്ടിക്കുന്ന' പാമ്പ്; സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പങ്കിട്ട വീഡിയോ വൈറല്‍

പാമ്പിനെ തെരുവില്‍ അലയുന്നത് കണ്ട് ചില സ്ത്രീകള്‍ അത് വീട്ടിലേക്ക് കടക്കാതിരിക്കാന്‍ ചെരിപ്പ് എറിഞ്ഞു. എന്നാല്‍ അടുത്ത നിമിഷം പാമ്പ് ചെരിപ്പിനെ പല്ലില്‍ കടിച്ച് അവിടെ നിന്ന് വേഗത്തില്‍ ഇഴഞ്ഞുനീങ്ങി. രസകരമായ ഈ വീഡിയോ ഇതുവരെ 1.36 ലക്ഷം പേരാണ് കണ്ടത്.

അതേസമയം പാമ്പ് എങ്ങനെ ചെരിപ്പുമായി രക്ഷപ്പെട്ടു എന്ന് പലരും ആശ്ചര്യപ്പെട്ടു. വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വളരെ തമാശയായി കമന്റ് ചെയ്യുന്നുണ്ട്. വീഡിയോ ബീഹാറില്‍ നിന്നുള്ളതാണെന്ന് തോന്നുന്നു എന്ന് നിരവധി ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി.

Keywords:  Latest-News, National, Top-Headlines, Viral, Social-Media, Entertainment, New Delhi, Snake, Video, This Snake Is A Chappal Chor, IFS Officer Shares Hilarious Viral Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia