Weight Loss | ആരോഗ്യത്തോടെ ശരീരഭാരം കുറയ്ക്കണോ? ലീൻ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ സഹായിക്കും

 


ന്യൂഡെൽഹി: (www.kvartha.com) പ്രോട്ടീനുകൾ നമ്മുടെ ഭക്ഷണത്തിന്റെ പ്രധാന ഘടകമാണ്. ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകമാണ് പ്രോട്ടീൻ. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് എടുക്കുന്നവർക്ക് കൊഴുപ്പ് കുറഞ്ഞ ലീൻ പ്രോട്ടീൻ (Lean Protein) കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പും കലോറിയും താരതമ്യേന കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ലീൻ പ്രോട്ടീനുകൾ. പേശികളുടെ അളവ് നിലനിർത്തുന്നതിനും നിർമിക്കുന്നതിനും, വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും അവ അത്യന്താപേക്ഷിതമാണെന്ന് സിഗ്നസ് ലക്ഷ്മി ഹോസ്പിറ്റലിലെ ഡോ സഞ്ജയ് സിംഗ് പറയുന്നു.

Weight Loss | ആരോഗ്യത്തോടെ ശരീരഭാരം കുറയ്ക്കണോ? ലീൻ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ സഹായിക്കും

ലീൻ പ്രോട്ടീനുകൾ കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരം ദഹിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഊർജം ചിലവഴിക്കുന്നു, ഇത് ഉപാപചയ പ്രവർത്തനത്തിലും കലോറി എരിച്ചിലും താത്കാലികമായി വർധിക്കുന്നതിലേക്ക് നയിക്കുന്നതായി റീജൻസി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. ഡി പി സിംഗ് പറഞ്ഞു. കൊഴുപ്പ്, പ്രത്യേകിച്ച് പൂരിത കൊഴുപ്പ്, കലോറി എന്നിവ ഏറ്റവും കുറഞ്ഞ അളവിലുള്ള ഭക്ഷണങ്ങളിൽ ലീൻ പ്രോട്ടീനുകൾ കാണപ്പെടുന്നു. ഇത് സാധാരണ പ്രോട്ടീനിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇത് അധിക കൊഴുപ്പ് കഴിക്കാതെ ശരീരഭാരം കുറയ്ക്കാനും പേശികളുടെ പരിപാലനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ലീൻ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണം ഇതാ

ചിക്കൻ ബ്രെസ്റ്റ്

കൊഴുപ്പും കലോറിയും കുറവുള്ള ലീൻ പ്രോട്ടീന്റെ ഉറവിടമാണ് ചിക്കൻ ബ്രെസ്റ്റ്. പ്രോട്ടീനിൽ ഉയർന്ന ടിഇഎഫ് ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. അതായത് ദഹന സമയത്ത് നിങ്ങളുടെ ശരീരം കൂടുതൽ കലോറി ഇല്ലാതാക്കുന്നു. കൂടാതെ, പ്രോട്ടീൻ നിങ്ങളിൽ പൂർണതയും സംതൃപ്തിയും നിലനിർത്തുന്നു. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു. ടർക്കി മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

മീൻ

മീനിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ക്വിനോവ

ക്വിനോവ ഒരു സമ്പൂർണ പ്രോട്ടീനാണ്, അതിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. അതിലെ ഉയർന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു, ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കോട്ടേജ് ചീസ്

ഗണ്യമായ അളവിൽ പ്രോട്ടീനുള്ള കൊഴുപ്പ് കുറഞ്ഞ പാലുൽപന്നമാണ് കോട്ടേജ് ചീസ്. മറ്റ് പാലുൽപന്നങ്ങളെപ്പോലെ, അതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് ഇല്ലാതാക്കുന്നതിനും കൊഴുപ്പ് ആഗിരണം ചെയ്യുന്നത് തടയുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

പയർ

സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ് പയർ. പ്രോട്ടീനും നാരുകളും ചേർന്ന് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. ഇത് സമീകൃതാഹാരമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതും എളുപ്പമാക്കുന്നു.

Keywords: News, National, New Delhi, Weight Loss, Diet, Proteen, Foods, Lean Proteen, Doctors, Advice, This low-fat, high-protein diet will help you lose weight.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia