Rahul Gandhi | രാഹുലിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്റു ഭരിച്ചിരുന്ന കാലത്തെ ഇന്‍ഡ്യ അല്ല ഇപ്പോഴുള്ളത്; ചൈനയില്‍ നിന്നുള്ള യുദ്ധ ഭീഷണി അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുലിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്റു ഭരിച്ചിരുന്ന കാലത്തെ ഇന്‍ഡ്യ അല്ല ഇപ്പോഴുള്ളത്, ചൈനയില്‍ നിന്നുള്ള യുദ്ധ ഭീഷണി ഇന്‍ഡ്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാതോഡ്.

ചൈന ഇന്‍ഡ്യയുമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും ഇന്‍ഡ്യന്‍ സര്‍കാര്‍ ഭീഷണി അവഗണിച്ച് ഉറങ്ങുകയാണെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്താനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചൈന വെറും കടന്നുകയറ്റത്തിനുള്ള തയാറെടുപ്പല്ല നടത്തുന്നതെന്നും പൂര്‍ണമായ യുദ്ധത്തിനു വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Rahul Gandhi | രാഹുലിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്റു ഭരിച്ചിരുന്ന കാലത്തെ ഇന്‍ഡ്യ അല്ല ഇപ്പോഴുള്ളത്; ചൈനയില്‍ നിന്നുള്ള യുദ്ധ ഭീഷണി അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി

ഇന്‍ഡ്യയുടെ സുരക്ഷയെക്കുറിച്ചും അതിര്‍ത്തികളെക്കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സൈനികരുടെ ആത്മവീര്യം കെടുത്താനും ഉദ്ദേശിച്ചാണെന്ന് രാജ്വര്‍ധന്‍ സിങ് റാതോഡ് കുറ്റപ്പെടുത്തി.

'ചൈനയുമായി അടുപ്പമുണ്ടെന്നാണ് രാഹുല്‍ കരുതുന്നത്. ചൈന എന്തു ചെയ്യുമെന്ന് അറിയാവുന്ന തരത്തിലാണ് ആ അടുപ്പം. എന്നാല്‍ അദ്ദേഹത്തിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്റു ഉറക്കത്തിലായിരുന്നപ്പോള്‍ 37,242 ചതുരശ്ര കിലോമീറ്റര്‍ ഇന്‍ഡ്യന്‍ ഭാഗം ചൈന പിടിച്ചെടുത്ത കാലത്തെ ഇന്‍ഡ്യ അല്ല ഇപ്പോഴുള്ളത്' എന്ന് 1962ലെ ഇന്‍ഡ്യ-ചൈന യുദ്ധം ഓര്‍മിപ്പിച്ച് റാതോഡ് പറഞ്ഞു.

രാഹുല്‍ ഗാന്ധി സ്വന്തം പുനരവതരണത്തിനു വേണ്ടി രാജ്യസുരക്ഷയെക്കുറിച്ച് നിരുത്തരവാദപരമായ പരാമര്‍ശം നടത്തരുതെന്നും റാതോഡ് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗന്‍ഡേഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്ന് പണം പറ്റിയിരുന്നുവെന്നും അവരുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജ്വര്‍ധന്‍ സിങ് റാതോഡ് പറഞ്ഞു.

Keywords: 'This Isn't Nehru's India': BJP On Rahul Gandhi's 'War' With China Alarm, New Delhi, News, Politics, Rahul Gandhi, Controversy, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia