Migraine Reasons | ചൂട് കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രൈനില്‍ നിന്നും രക്ഷനേടാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) ചുട്ടുപൊള്ളുന്ന വെയിലാണ് ഇപ്പോൾ. സൂര്യ താപനില വർധിച്ചു വരുന്നു. വെളിയിൽ ഇറങ്ങാനും പുറം ജോലികൾ ചെയ്യാനും ആളുകൾ കഷ്ടപ്പെടുന്നു. താപനില ഇനിയും ഉയരുമെന്നും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷകർ നിർദേശിക്കുന്നുണ്ട്. ഇതിനൊപ്പം വേനൽ ചൂടിന്റെ രോഗങ്ങളും വർധിച്ചു വരുന്നു. ആരോഗ്യ വകുപ്പും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. മൈഗ്രൈൻ അല്ലെങ്കില്‍ ചെന്നിക്കുത്ത് പലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ്.
  
Migraine Reasons | ചൂട് കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രൈനില്‍ നിന്നും രക്ഷനേടാം!

മൈഗ്രൈൻ ഉള്ളവർക്ക് ചൂട് കൂടുന്നത് അനുസരിച്ച് അത് കഠിനമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചൂട് കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. ഏത് അസുഖത്തിന്റെയും അടിസ്ഥാനപരമായ കാരണം നമ്മുടെ ജീവിത ശൈലിയാണ്. ചൂടുകാലത്തെ താളം തെറ്റിയ ഭക്ഷണ രീതി മൈഗ്രൈൻ വർധിപ്പിക്കാൻ കാരണമാകും. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് ഇതിന് പ്രതിവിധി. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാവുന്നതാണ്. ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡ്സും വേനൽകാലത്ത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും ആവശ്യമാണ്. ഉറക്കം കുറയുന്നതും മൈഗ്രൈൻ വേദന വർധിപ്പിക്കാം. ചൂട് കാലത്ത് അമിതമായി കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ശരീരത്തിലെ ജലാംശം കുറയ്ക്കാൻ ഇത്തരം പാനീയങ്ങൾ കാരണമാകും. അന്തരീക്ഷത്തിൽ ചൂട് കൂടുതലായത് കൊണ്ട് തന്നെ ഈ സമയത്ത് ഇവ കുടിക്കുന്നത് തലവേദന കൂട്ടാൻ കാരണമായേക്കാം. ചൂടുള്ള കാലവസ്ഥയിൽ പരമാവധി ഇത് ഒഴിവാക്കാൻ ശ്രമിക്കുക. മധുര ശീതള പാനീയങ്ങളും ചൂട് കാലത്തു കുടിക്കാതിരിക്കുക. അതിനെല്ലാം പകരം ധാരാളം വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിന് സഹായിക്കും. ഇത് തലവേദനയും കുറഞ്ഞു വരാൻ സഹായിക്കും.

ശരീരത്തിൽ നിന്ന് വിയർത്തും അല്ലാതെയും ചൂട് കാലത്ത് ജലാംശം നഷ്ടപ്പെട്ടേക്കാം. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സാധാരണ വെള്ളം ധാരാളം കുടിക്കുക. സീസണൽ പഴങ്ങൾ ഉപയോഗിച്ച് ജ്യൂസും കുടിക്കാവുന്നതാണ്. വെള്ളത്തിൻ്റെ കുറവ് ശരീരത്തിലെ ഇലക്ട്രോലൈറ്റ്സിൽ കുറവ് വരുത്താനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമായേക്കാം. അസഹ്യമായ മൈഗ്രൈന് മാത്രമല്ല നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് പ്രയോജനം ചെയ്യും. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരുപരിധിവരെ മൈഗ്രെയ്നെ അകറ്റി നിർത്താം.

Keywords: News, News-Malayalam-News, National, National-News, Health, Health-News, This is why your migraine worsens during summer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia