Rasha | അമ്മയുടെ വിജയം അര്‍ഹിക്കുന്നത്, കഠിനാധ്വാനത്തിന്റെ ഫലം, തനിക്കും സഹോദരന്‍ രണ്‍ബീറിനും പ്രചോദനം; പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ നടി രവീണ ടന്‍ഡന് ആശംസയുമായി മകള്‍ റാഷ
Apr 8, 2023, 17:18 IST
മുംബൈ: (www.kvartha.com) പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ നടി രവീണ ടന്‍ഡന് ഹൃദയസ്പര്‍ശിയായ ആശംസയുമായി മകള്‍ റാഷ. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും ഇത് അര്‍ഹിക്കുന്നതാണെന്നും റാഷ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റാഷയുടെ കുറിപ്പ്.
ഇന്‍ഡ്യയിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളിലൊന്നാണ് പത്മശ്രീ. എന്ത് മനോഹരമായ വര്‍ഷമായിരുന്നു. നാനയാണ് നേട്ടങ്ങളുടെ പിന്നിലെന്ന് നിങ്ങള്‍ എപ്പോഴും പറയും. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ ഇതെല്ലാം സ്വന്തം കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ ലഭിക്കുന്ന അംഗീകാരവും സ്‌നേഹവും വിജയവുമെല്ലാം നിങ്ങള്‍ അര്‍ഹിക്കുന്നു.
ഇത് അമ്മയുടെ വിജയമാണ്. ഈ എളിമയും ദയയും എനിക്കും സഹോദരന്‍ രണ്‍ബീറിനും കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും മികച്ച വ്യക്തികളാകാനും പ്രചോദനം നല്‍കുന്നു. അടുത്തതായി നിങ്ങള്‍ എന്തുചെയ്യുമെന്ന് കാണാന്‍ കാത്തിരിക്കാനാവില്ല എന്നും രവീണക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം റാഷ കുറിച്ചു.
Keywords: 'This is a victory for you mama' Raveena Tandon's daughter Rasha pens heartfelt note after actress receives Padma Shri, Mumbai, Actress, Social Media, Padma Shri, Award, Raveena Tandon, Daughter, News, National.
ഇത് അമ്മയുടെ വിജയമാണ്. ഈ എളിമയും ദയയും എനിക്കും സഹോദരന്‍ രണ്‍ബീറിനും കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും മികച്ച വ്യക്തികളാകാനും പ്രചോദനം നല്‍കുന്നു. അടുത്തതായി നിങ്ങള്‍ എന്തുചെയ്യുമെന്ന് കാണാന്‍ കാത്തിരിക്കാനാവില്ല എന്നും രവീണക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം റാഷ കുറിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.