Fruits Cleaning | പഴങ്ങൾ വൃത്തിയാക്കുന്നതിനുമുണ്ട് ശരിയായ മാർഗങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു!

 


മുംബൈ: (www.kvartha.com) പഴങ്ങൾ കഴുകാതെ കഴിച്ചാൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ വയറിളക്കം പോലുള്ള അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നുള്ള ഗൗരവകരമായ കാര്യം മനസിലാക്കിയവർ കുറവാണ്. പഴങ്ങൾ ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ അത് സൽമോനെല്ല, ഇ കോളി എന്നീ ബാക്റ്റീരിയകൾ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് മുബൈയിലെ സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ന്യൂട്രീഷണിസ്റ് ഡോ. എലീൻ കാന്റെ പറയുന്നു.

Fruits Cleaning | പഴങ്ങൾ വൃത്തിയാക്കുന്നതിനുമുണ്ട് ശരിയായ മാർഗങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു!

പഴങ്ങൾ ശരിയായ രീതിയിൽ കഴിക്കാനുള്ള മാർഗങ്ങൾ ഇതാ:

* ഒഴുകുന്ന വെള്ളത്തിൽ കഴുകുക

പഴങ്ങളിലും പച്ചക്കറികളിലും സോപ്പ്, സോപ്പ് പൊടി, ബ്ലീച്ച് എന്നിങ്ങനെയുള്ള ഒരു ഉൽപന്നങ്ങളും ഉപയോഗിക്കരുത്. പഴങ്ങൾ കഴുകുമ്പോൾ എപ്പോഴും ഒഴുകുന്ന വെള്ളത്തിൽ കഴുകാൻ ശ്രമിക്കുക.

* കട്ടിയുള്ള തൊലിയുള്ളവ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക

ആപ്പിൾ, നാരങ്ങാ, പേരക്ക തുടങ്ങിയ കട്ടിയുള്ള തൊലിയുള്ള പഴങ്ങൾ കഴുകാൻ ബ്രഷ് ഉപയോഗിക്കുക. ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് ബ്രഷ് ഉപയോഗിച്ച് കഴുകിയാൽ സുഷിരങ്ങൾക്കുള്ളിലെ ബാക്ടീരിയകൾ നശിക്കും. എന്നാൽ ചെറി, പീച്ച് എന്നിവ പോലുള്ള പഴങ്ങൾ ഒരിക്കലും ബ്രഷ് ഉപയോഗിച്ച് കഴുകരുത്. അവ നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് തന്നെ വൃത്തിയായും മൃദുവായും ഉരച്ചു കഴുകുക.

* കഴുകിയതിനുശേഷം പഴങ്ങൾ ഉണക്കുക

വൃത്തിയായി കഴുകിയ പഴങ്ങൾ വൃത്തിയുള്ള തുണിയോ ടിഷ്യുവോ ഉപയോഗിച്ച് തുടച്ചു ഉണക്കുക. കട്ടിയില്ലാത്ത പഴങ്ങൾ മൃദുവായി തുടയ്ക്കാൻ ശ്രദ്ധിക്കുക.

* നിശ്ചിത സമയം മുമ്പേ കഴുകാതിരിക്കുക

പഴങ്ങൾ നിങ്ങൾ കഴിക്കുന്നതിന് കുറെ സമയം മുൻപേ കഴുകരുത്. ബാക്ടീരിയകളുടെ വളർച്ചയ്ക്ക് അത് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു.


Keywords: News, National, New Delhi, Fruits, Bacteria, Health, Vegetables, Cleaning, Washing, Doctor, Mumbai, Bacteria, Nutritionist,  This is the right method for washing your fruits.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia