CJI Says | സ്വവര്‍ഗരതി ക്രിമിനല്‍വല്‍ക്കരിച്ചത് സമൂഹത്തിലെ അനീതിയുടെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Feb 12, 2023, 17:07 IST
മുംബൈ: (www.kvartha.com) സ്വവര്‍ഗരതി ക്രിമിനല്‍വല്‍ക്കരിച്ചത് നമ്മുടെ സമൂഹത്തിലെ അനീതിയുടെ നിരവധി ഉദാഹരണങ്ങളിലൊന്നാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം 2018 ലാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്. നാഗ്പൂരില്‍ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ ആദ്യ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
സമത്വത്തിനും വിവേചനരഹിതമായ അവകാശത്തിനുമുള്ള ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന അവകാശം ഉണ്ടായിരുന്നിട്ടും, സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കാന്‍ ഏഴു പതിറ്റാണ്ടുകളെടുത്തു. ഇത് നമ്മുടെ സമൂഹത്തിലെ അനീതിയുടെ നിരവധി കഥകളില്‍ ഒന്ന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ശ്രദ്ധേയമാണെന്ന് വാദിച്ചുകൊണ്ട്, ഭരണഘടന വമ്പിച്ച മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, വളരെയധികം കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ആഴത്തില്‍ വേരൂന്നിയ അസമത്വം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ധനഞ്ജയ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുക, നിങ്ങള്‍ പരാജയപ്പെടില്ല', അദ്ദേഹം ബിരുദധാരികളോട് ഉപദേശിച്ചു. മുതിര്‍ന്ന ബോംബെ ഹൈക്കോടതി ജഡ്ജുമാരായ സഞ്ജയ് ഗംഗാപൂര്‍വാല, സുനില്‍ ഷുക്രേ, അതുല്‍ ചന്ദൂര്‍ക്കര്‍, അനില്‍ കിലോര്‍, മുന്‍ ചീഫ് ജസ്റ്റിസ് ശരദ് ബോബ്ഡെ, സുപ്രീം കോടതി ജഡ്ജി ഭൂഷണ്‍ ഗവായ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Latest-News, National, Top-Headlines, National, Mumbai, Chief Justice, Supreme Court of India, This incrimination one of many social injustices: CJI Chandrachud.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.