Govt offer | 'മദ്യക്കച്ചവടം ഉപേക്ഷിക്കൂ, 1 ലക്ഷം രൂപ നേടൂ'; വ്യത്യസ്ത വാഗ്ദാനവുമായി ഈ സംസ്ഥാന സർകാർ
Nov 30, 2022, 12:37 IST
പട്‌ന: (www.kvartha.com) മദ്യം വിൽക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യ കച്ചവടം ഉപേക്ഷിക്കുന്ന കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകാനുള്ള നിർദേശത്തിന് ബീഹാർ മന്ത്രിസഭ അംഗീകാരം നൽകി. അനധികൃത മദ്യവിൽപന നടത്തുന്ന ഓരോ പാവപ്പെട്ട കുടുംബത്തിനും ഉപജീവനത്തിനായി പുതിയ വ്യവസായം തുടങ്ങുന്നതിന് ധനസഹായം നൽകുന്നതിന് എക്സൈസ് വകുപ്പ് സമർപിച്ച നിർദേശം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പാസാക്കുകയായിരുന്നു.
സർകാരിന്റെ ജീവിക പദ്ധതിയിലൂടെ പാവപ്പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിനായി 610 കോടി രൂപയും മന്ത്രിസഭ അനുവദിച്ചു. സാമ്പത്തിക സഹായത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിന് സ്വാശ്രയ സംഘങ്ങളെ ഏർപെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ റിപോർട് തയ്യാറാക്കാൻ ഗ്രാമവികസന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യ വിൽപന നിരോധനത്തിനെതിരെ ചൊവ്വാഴ്ച പട്‌നയിൽ ‘പാസി’ സമുദായാംഗങ്ങൾ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2016 ഏപ്രിൽ മുതൽ ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപെടുത്തിയിട്ടുണ്ട്.

Keywords: THIS govt offer: Leave liquor trade, toddy biz & get Rs 1 lakh financial aid, National,Patna,News,Top-Headlines,Latest-News,Liquor,Government,Bihar,Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.