Cow hug | പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
Feb 8, 2023, 15:22 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രണയ ദിനം 'പശു ആലിംഗന ദിന'മായി ആചരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് പ്രണയദിനത്തില്‍ 'കൗ ഹഗ് ഡേ' ദിനമായി ആചരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു.
ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് ഇതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കുന്ന വിശദീകരണം.
ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് ഇതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കുന്ന വിശദീകരണം.
കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്‍ഡ്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ച സര്‍കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.
Keywords: This February 14 celebrate 'cow hug' day, not Valentine's Day, New Delhi, News, Politics, Protection, National.
Keywords: This February 14 celebrate 'cow hug' day, not Valentine's Day, New Delhi, News, Politics, Protection, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.