ലോക്‌സഭയില്‍ ബിജെപി മികച്ച വിജയം നേടിയിട്ട് ഒരാഴ്ച പിന്നിട്ടില്ല; കര്‍ണാടക നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചിട്ടും കേണ്‍ഗ്രസിന് വന്‍മുന്നേറ്റം; ഞെട്ടലോടെ ബിജെപി, മോദിതരംഗം ഇത്രപെട്ടെന്ന് അവസാനിച്ചോ എന്ന് സോഷ്യല്‍ മീഡിയ

 


ബെംഗളൂരു: (www.kvartha.com 31.05.2019) കര്‍ണാടക നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചിട്ടും കേണ്‍ഗ്രസിന് വന്‍മുന്നേറ്റം. ഓടുവില്‍ വിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് 509 സീറ്റുകളും രണ്ടാം സ്ഥാനത്തുള്ള ബിജെപി 366 സീറ്റുകളും നേടിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ശേഷമുള്ള വന്‍തിരിച്ചുവരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ലോക്‌സഭയില്‍ മികച്ച വിജയം നേടിയിട്ട് ഒരാഴ്ച പോലും തികയും മുമ്പേ കനത്ത തിരിച്ചടി നേരിട്ടതില്‍ ഞെട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം.

ഈ മാസം 29നാണ് 1361 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അവസാന വിവരം ലഭിക്കുമ്പോള്‍ 1221 സീറ്റുകളിലെ ഫലമാണ് ലഭിച്ചത്. 174 എണ്ണത്തില്‍ ജെഡിഎസും ബിഎസ്പിക്ക് മൂന്നും സിപിഎമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്. ടൗണ്‍ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപി നേട്ടം കൊയ്തു.

ലോക്‌സഭയില്‍ ബിജെപി മികച്ച വിജയം നേടിയിട്ട് ഒരാഴ്ച പിന്നിട്ടില്ല; കര്‍ണാടക നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ചിട്ടും കേണ്‍ഗ്രസിന് വന്‍മുന്നേറ്റം; ഞെട്ടലോടെ ബിജെപി, മോദിതരംഗം ഇത്രപെട്ടെന്ന് അവസാനിച്ചോ എന്ന് സോഷ്യല്‍ മീഡിയ

അതേസമയം ലോക്‌സഭയില്‍ ബിജെപി മികച്ച വിജയം നേടിയിട്ട് ഒരാഴ്ച പോലും തികയും മുമ്പേ നടന്ന തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസിനോട് ബിജെപി ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും സജീവമാണ്. കര്‍ണാടകത്തില്‍ ഇത്രപെട്ടെന്ന് മോദി തരംഗം അവസാനിച്ചോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ലോക്‌സഭയില്‍ ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.


Keywords:  National, News, Election, Karnataka, Congress, BJP, Social Network, Lok Sabha,  This Election In Karnataka Comforts Congress After National Poll Debacle.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia