Dog's Performance | 'മികച്ച നടനുള്ള ഓസ്കാർ അവാർഡ് ഈ നായയ്ക്ക് നൽകണം'! വൈറലായി രസകരമായ വീഡിയോ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) മനുഷ്യർ തമാശയ്ക്കായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ മറ്റോ പറ്റിച്ച് കൊണ്ട് രസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മനുഷ്യർ മാത്രമല്ല തമാശ കളിക്കുന്നത്. ചില മൃഗങ്ങളും പക്ഷികളും അവയുടെ നിറം മാറ്റുക, ചത്തത് പോലെ കിടക്കുക തുടങ്ങിയ വികൃതികൾ കാട്ടാറുണ്ട്. ചിലപ്പോൾ ഇത് ശത്രുക്കളിൽ നിന്ന് രക്ഷ നേടാനായിരിക്കും. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Dog's Performance | 'മികച്ച നടനുള്ള ഓസ്കാർ അവാർഡ് ഈ നായയ്ക്ക് നൽകണം'! വൈറലായി രസകരമായ വീഡിയോ

ചത്തത് പോലെ കിടക്കുന്ന നായയെ ഉണർത്താൻ കഠിനമായി ശ്രമിക്കുന്ന മറ്റൊരു നായയെ വീഡിയോയിൽ കാണാം. ചത്ത നിലയിലുള്ള നായയെ മറ്റേ നായ കാലുകൾ കൊണ്ട് വലിച്ച് കുലുക്കിയിട്ടും പ്രതികരിക്കുന്നില്ല. ഒരു മനുഷ്യൻ സമീപത്ത് നിന്ന് ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം, അയാൾ 'ചത്ത' നായയുടെ കാലിൽ പിടിച്ച് വലിച്ചിഴച്ചു. പൊടുന്നനെ 'ചത്ത' നായ എഴുന്നേറ്റ് ഓടിപ്പോയി.
Aster_MIMS


നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. 'ആദ്യമായി വീഡിയോ കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു, പക്ഷേ ശേഷം മൃഗങ്ങളെക്കുറിച്ചും മനുഷ്യരോടും അവരുടെ സ്വന്തം ഇനത്തിൽ നിന്നുള്ളവരോടുമുള്ള അവയുടെ പെരുമാറ്റത്തെക്കുറിച്ചും പഠിക്കേണ്ട ഒരുപാട് കാര്യമുണ്ടെന്ന് മനസിലായി', ഒരു ഉപയോക്താവ് കമന്റ് ചെയ്തു. നായയ്ക്ക് 'മികച്ച നടനുള്ള ഓസ്കാർ അവാർഡ്' അർഹിക്കുന്നു എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

Keywords: New Delhi, National, News, Dog, Oscar, Award, Actor, Viral, Video, Animals, Social Media, Top-Headlines,  This Dog Deserves 'Best Actor Oscar Award' For Its Performance, Watch.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia