Controversy | 'അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നില്‍ ടിഷ്യൂ പേപറിന് പകരം 500 രൂപയുടെ നോടുകള്‍'; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


മുംബൈ: (www.kvartha.com) അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നില്‍ ടിഷ്യൂ പേപറിനു പകരം 500 രൂപയുടെ നോടുകള്‍ വിതരണം ചെയ്‌തെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമയി പ്രചരിക്കുന്നത്. ചിത്രങ്ങള്‍ സഹിതം നല്‍കിയ വാര്‍ത്ത വൈറലാകുകയും ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു. മുകേഷ് അംബാനിയുടെ കുടുംബമാണ് കഴിഞ്ഞ ദിവസം വിരുന്ന് സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് വിരുന്നില്‍ പങ്കെടുത്തത്. ഈ വിരുന്നിനിടെ പകര്‍ത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മധുരപലഹാരത്തിനൊപ്പം 500ന്റെ നോടുകളും നിരത്തി വച്ചിരിക്കുന്നതായിരുന്നു ചിത്രം. പലഹാര പാത്രത്തില്‍ തന്നെയാണ് ടിഷ്യൂ പേപറിനു പകരം നോടുകള്‍ വച്ചിരിക്കുന്നത്.

അതിഥികള്‍ക്കായി ഈ പലഹാര പാത്രം മേശയില്‍ വച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറല്‍ ആയത്. രത്‌നിഷ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണു ചിത്രവും അടിക്കുറിപ്പും ആദ്യമായി പോസ്റ്റ് ചെയ്തത്. അംബാനിയുടെ പാര്‍ടിയില്‍ ടിഷ്യൂ പേപറുകള്‍ക്ക് പകരം 500 രൂപ നോടുകളാണ് നല്‍കുന്നത് എന്നായിരുന്നു കുറിപ്പ്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. പണം ദുരുപയോഗം ചെയ്യുന്നുവെന്നുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

Controversy | 'അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നില്‍ ടിഷ്യൂ പേപറിന് പകരം 500 രൂപയുടെ നോടുകള്‍'; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

എന്നാല്‍ പാലിന്റെ പതയില്‍നിന്ന് ഉണ്ടാക്കുന്ന ഒരുതരം പലഹാരമാണിത്. ഈ വിഭവം വിളമ്പുന്ന രീതിക്കാണ് പ്രത്യേകത. പ്ലാസ്റ്റിക്  നോടുകള്‍ കൊണ്ട് അലങ്കരിച്ചാണ് ഇത് വിളമ്പുന്നത്. അംബാനിയുടെ വിരുന്നിലും  500 രൂപയുടേതിന് സമാനമായ നോടുകളാല്‍ അലങ്കരിച്ചാണ് ഇത് വിളമ്പിയത്. സമ്പന്നതയെ സൂചിപ്പിക്കുന്ന വിഭവമാണ് ഇത്. അംബാനിമാരുടെ പാര്‍ടിയില്‍ ഈ വിഭവം വിളമ്പുന്നത് ഒരിക്കലും അനുചിതമാകുന്നില്ലെന്നുള്ള മറുവാദവും ഉയരുന്നുണ്ട്.

Keywords:  This Dessert Decorated With Fake Notes Caught Twitter's Attention, See Pic, Mumbai, Business, Business Men, Mukesh Ambani, Food, Controversy, Twitter, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia