അക്രമവാസനയുള്ള മദ്യപാനിയായ കുരങ്ങന്റെ ശല്യം കൊണ്ട് പൊറുതിമുട്ടി; മുരട് സ്വഭാവം കാണിക്കുന്ന കുരങ്ങന് ഒടുവില്‍ 'ജീവപര്യന്തം' തടവ്
Jun 16, 2020, 15:47 IST
ADVERTISEMENT
കാണ്‍പൂര്‍: (www.kvartha.com 16.06.2020) അക്രമവാസനയുള്ള മദ്യപാനിയായ കുരങ്ങന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ മൃഗശാലയിലെ കൂട്ടില്‍ 'ജീവപര്യന്തം' തടവിലാക്കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
മിര്‍സാപൂരില്‍ ഒരു മന്ത്രവാദിയുടെ കൂടെയായിരുന്നു കാലു എന്ന് പേരുളള കുരങ്ങന്‍. കുരങ്ങന് പതിവായി മന്ത്രവാദി മദ്യം നല്‍കാറുണ്ടായിരുന്നു. മന്ത്രവാദി മരിച്ചതോടെ മദ്യം കിട്ടാതെയായി. കുരങ്ങിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഇതിനെ പിടികൂടി മൃഗശാലയില്‍ അടച്ചത്. എന്നിട്ടും സ്വഭാവത്തില്‍ മാറ്റം ഉണ്ടായില്ല. ഇതോടെ ഇതിനെ ജീവിതകാലം മുഴുവന്‍ കൂട്ടില്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കാണ്‍പൂര്‍ മൃഗശാല ഡയറക്ടര്‍ പറയുന്നു.
ഇടക്കാലത്ത് നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു കുരങ്ങന്‍. 250 പേരെയാണ് ഇത് കടിച്ചത്. ഇതോടെ ഇതിനെ പിടികൂടാന്‍ വനംവകുപ്പും മൃഗശാല അധികൃതരും തീരുമാനിച്ചു. നിരവധി ശ്രമങ്ങളുടെ ഫലമായി കുരങ്ങിനെ പിടികൂടി കാണ്‍പൂര്‍ മൃഗശാലയില്‍ അടച്ചു.
ഏതാനും മാസങ്ങള്‍ ഇതിനെ ഒറ്റയ്ക്ക് പാര്‍പ്പിച്ചു. തുടര്‍ന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റി. എന്നാല്‍ ഇതിന്റെ അക്രമസ്വഭാവത്തില്‍ മാറ്റം വന്നില്ല. ഇതിനകം മൂന്ന് വര്‍ഷമായി മൃഗശാലയില്‍ കുരങ്ങന്‍ എത്തിയിട്ട്. കുരങ്ങന്‍ ഇണങ്ങാതായതോടെ, ജീവിതകാലം മുഴുവന്‍ കൂട്ടില്‍ ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ആറു വയസ് പ്രായം വരുന്ന മുരട് സ്വഭാവം കാണിക്കുന്ന കുരങ്ങന്‍ മൃഗശാല ജീവനക്കാരെ അനുസരിക്കാനൊ ഇണങ്ങനൊപ്പോലും കൂട്ടാക്കിയിട്ടില്ല.

Keywords: News, National, India, Monkey, Drunkard, Uttar Pradesh, This 'alcoholic' monkey in Uttar Pradesh will serve life term in captivity
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.