Mysterious Death | ഒഡീഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ റഷ്യക്കാരന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കപ്പലില്‍; ദുരൂഹത
Jan 3, 2023, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) റഷ്യന്‍ സ്വദേശികളുടെ ദുരൂഹ മരണങ്ങളില്‍ ഞെട്ടി ഒഡീഷ. ചൊവ്വാഴ്ച വീണ്ടും ഒരു റഷ്യക്കാരനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. 15 ദിവസത്തിനിടെ മൂന്നാമത്തെ മരണമാണിത്. റഷ്യക്കാരന്‍ മില്യാകോവ് സെര്‍ജി(51)യാണ് മരിച്ചത്. നങ്കൂരമിട്ട കപ്പലിലാണ് മൃതദേഹം കണ്ടെത്തിയത്.
ജഗത്സിങ്പുര്‍ ജില്ലയിലെ പാരാദിപ് തുറമുഖത്താണ് സംഭവം. മില്യാകോവ് സെര്‍ജി 'എംബി അല്‍ദ്‌നാ' കപ്പലിലെ ചീഫ് എന്‍ജിനീയറാണ്. മുംബൈയില്‍നിന്ന് ബംഗ്ലാ ചിറ്റഗോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. പുലര്‍ചെ നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും മരണകാരണത്തെപ്പറ്റി വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയര്‍മാന്‍ പി എല്‍ഹരാനന്ദ് അറിയിച്ചു. രണ്ടാഴ്ചക്കിടെ സമാനമായ മൂന്നാമത്തെ മരണമാണിതെന്ന് പൊലീസ് വ്യക്തമാക്കി
കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ എംപി പാവല്‍ ആന്റോവിനെയും (66), സഹയാത്രികന്‍ വ്‌ലാഡിമിര്‍ ബിഡെനോവി(61)നെയും ഒഡീഷയിലെ ഹോടെലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ബിഡെനോവിനെ ഡിസംബര്‍ 22ന് മുറിയില്‍ മരിച്ച നിലയിലും ആന്റോവിനെ ഡിസംബര്‍ 24ന് ഹോടെലിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരണത്തെക്കുറിച്ച് കേസെടുത്ത് സിഐഡി അന്വേഷിച്ച് വരികയാണ്.
Keywords: News,National,India,Bhuvaneswar,Russia,Death,Police,Top-Headlines, Trending,Death,Case,Enquiry, Third Russian Found Dead In Odisha In Less Than 2 Weeks, Body Was On Ship
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

