Ayushman Card | ആയുഷ്മാന്‍ കാര്‍ഡ്: ഈ തെറ്റുകള്‍ കാരണം നിങ്ങളുടെ അപേക്ഷ റദ്ദാക്കിയേക്കാം; 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നിര്‍ധനരുടെ ക്ഷേമത്തിനായി രാജ്യത്ത് കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു. അത്തരത്തിലുള്ള ഒരു ക്ഷേമ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് യോജന, അത് ഇപ്പോള്‍ 'ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന - മുഖ്യമന്ത്രി സ്‌കീം' എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ഈ സ്‌കീമിന് കീഴില്‍ കാര്‍ഡ് ഉടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും.
അതേസമയം, നിങ്ങള്‍ ഈ സ്‌കീമിന് അപേക്ഷിക്കുകയാണെങ്കില്‍, ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
           
Ayushman Card | ആയുഷ്മാന്‍ കാര്‍ഡ്: ഈ തെറ്റുകള്‍ കാരണം നിങ്ങളുടെ അപേക്ഷ റദ്ദാക്കിയേക്കാം; 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആയുഷ്മാന്‍ കാര്‍ഡ് അപേക്ഷ റദ്ദാക്കാനുള്ള കാരണങ്ങള്‍

യോഗ്യത:

നിങ്ങള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍, നിങ്ങളുടെ യോഗ്യത പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ യോഗ്യനല്ലെങ്കില്‍ അപേക്ഷ റദ്ദാക്കപ്പെട്ടേക്കാം. കുടുംബത്തില്‍ അംഗവൈകല്യമുള്ളവര്‍, ഭൂരഹിതര്‍, പട്ടികജാതി അല്ലെങ്കില്‍ ഗോത്രത്തില്‍ നിന്നുള്ള അപേക്ഷകര്‍, ദിവസക്കൂലിയായി ജോലി ചെയ്യുന്നവര്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അഗതികള്‍, ആദിവാസികള്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരാണ് ഈ പദ്ധതിക്ക് അര്‍ഹര്‍.

അപേക്ഷാ ഫോം:

ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കുന്നതിന്, നിങ്ങള്‍ ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഇതില്‍ അപേക്ഷകന്റെ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു, എന്നാല്‍ ഈ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അപേക്ഷ റദ്ദാക്കിയേക്കാം. അതിനാല്‍ വിവരങ്ങള്‍ ശരിയായി പൂരിപ്പിക്കുക.

രേഖകളുടെ അഭാവം:

ആയുഷ്മാന്‍ കാര്‍ഡിന് ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നിങ്ങളുടെ പക്കല്‍ ഇവ ഇല്ലെങ്കില്‍, നിങ്ങളുടെ അപേക്ഷ റദ്ദാക്കപ്പെട്ടേക്കാം.

ആവശ്യമായ രേഖകള്‍

തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ്/പാന്‍ കാര്‍ഡ്)
ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ (മൊബൈല്‍ ഫോണ്‍, വിലാസം, ഇമെയില്‍)
ജാതി സര്‍ടിഫികറ്റ്
വരുമാന സര്‍ടിഫികറ്റ് (പരമാവധി വാര്‍ഷിക വരുമാനം ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ മാത്രം)

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍

1. ഔദ്യോഗിക വെബ്‌സൈറ്റ് https://nhm(dot)gov(dot)in/ സന്ദര്‍ശിക്കുക.
2. Click Here എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ മുന്നില്‍ ഒരു ബോക്‌സ് തുറക്കും, അതില്‍ മൊബൈല്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക.
4. Submit ക്ലിക് ചെയ്യുക.
5. ലോഗിന്‍ ഐഡിയും പാസ്വേഡും ലഭിക്കും.
6. തുടര്‍ന്ന് ഹോം പേജിലേക്ക് തിരികെ വന്ന് Registration ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
7. ഇതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു OTP വരും, അത് നല്‍കുക.
8. തുടര്‍ന്ന് Dashboard നിങ്ങളുടെ മുന്നില്‍ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ Menu കാണാം.
9. തുടര്‍ന്ന് ഇവിടെയുള്ള Ayushman Card Self Registration ക്ലിക് ചെയ്ത് മുഴുവന്‍ ഫോമും പൂരിപ്പിക്കുക.
10. ആവശ്യപ്പെട്ട എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുക. ഇതിനുശേഷം, അതിന്റെ രസീത് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.

Keywords:  Latest-News, National, Top-Headlines, Health, Treatment, Government-of-India, Online Registration, New Delhi, Ayushman Card, Things To Keep While Applying Online For Ayushman Card; Otherwise Registration May Cancel.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia