Exam Hall | ടെന്‍ഷന്‍ വേണ്ട, ആത്മവിശ്വാസത്തോടെ എഴുതൂ; പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Mar 1, 2023, 18:42 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാന പരീക്ഷകള്‍ നടക്കുന്ന സമയമാണിത്, വിദ്യാര്‍ഥികള്‍ അതിന്റെ ആശങ്കയിലുമാണ്. പഠനത്തിലും ഭക്ഷണത്തിലും ഈ സമയത്ത് പ്രധാന്യം നല്‍കുന്നതോടൊപ്പം പരീക്ഷാ ഹാളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. നന്നായി തയ്യാറെടുക്കുന്നതിനു പുറമേ, പരീക്ഷാ ഹാളില്‍ നിങ്ങള്‍ക്കുള്ള മാനസികാവസ്ഥ പരീക്ഷയിലെ നിങ്ങളുടെ പ്രകടനത്തിന്റെ ഗുണനിലവാരത്തില്‍ വലിയ സ്വാധീനം ചെലുത്തും.
1. ചോദ്യപേപ്പര്‍ നന്നായി പരിശോധിക്കുക
നിങ്ങള്‍ എഴുതാന്‍ തുടങ്ങുന്നതിനുമുമ്പ്, പരീക്ഷാ നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കുകയും എല്ലാ ചോദ്യങ്ങളും അടയാളപ്പെടുത്തുകയും ചെയ്യുക. ചോദ്യപേപ്പര്‍ ലഭിച്ചാല്‍ ഉടനെ മുഴുവനായും ഒരാവര്‍ത്തി വായിക്കണം. ആദ്യം ശ്രമിക്കേണ്ട ചോദ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ഓപ്ഷന് ഉണ്ടെങ്കില്‍, ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്നും നിങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കുക. നിങ്ങളുടെ ചോദ്യപേപ്പറില്‍ എല്ലാ ചോദ്യങ്ങളും ഉണ്ടെന്നും പേജ് വിട്ടുപോയിട്ടില്ലെന്നും ഉറപ്പാക്കുക.
2. സമയ മാനേജ്മെന്റ്
ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യന്റെ പുരോഗതിക്ക് സമയ മാനേജ്മെന്റ് ആവശ്യമാണ്. സമയ മാനേജുമെന്റ് പരീക്ഷയുടെ ഒരു പ്രധാന വശമാണ്. ഓരോ ചോദ്യത്തിനും അല്ലെങ്കില്‍ ചോദ്യങ്ങളുടെ വിഭാഗത്തിനും നിങ്ങള്‍ ശരാശരി എത്ര സമയം നീക്കിവയ്ക്കണം എന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ട് നിങ്ങളുടെ സമയം നിയന്ത്രിക്കുന്നതാണ് നല്ലതാണ്. ഒരു റിസ്റ്റ് വാച്ച് ധരിക്കുക, അതുവഴി നിങ്ങള്‍ക്ക് പരീക്ഷാ സമയത്തിന്റെ ട്രാക്ക് സൂക്ഷിക്കാം.
3. ചില ചോദ്യങ്ങളില്‍ ഉറപ്പില്ലെങ്കില്‍ പരിഭ്രാന്തരാകരുത്
നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ കുഴപ്പമില്ല. പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കുക. നന്നായി അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയതിന് ശേഷം നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ളതോ സംശയാസ്പദമായതോ ആയ ചോദ്യങ്ങളിലേക്ക് പോകാം. നിങ്ങള്‍ക്ക് നന്നായി അറിയാവുന്നവ ആദ്യം പരിഗണിക്കുക.
4. മറ്റുള്ളവരെ ശ്രദ്ധിക്കരുത്
പരീക്ഷ തുടങ്ങി 10-15 മിനിറ്റിനുള്ളില്‍ തന്നെ അഡീഷണല്‍ പേപ്പര്‍ ഷീറ്റ് വാങ്ങുന്ന വിദ്യാര്‍ത്ഥി പരീക്ഷ ഹോളിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍, മറ്റുള്ളവരുടെ വേഗതയില്‍ ശ്രദ്ധ തിരിക്കരുത്, അവര്‍ക്ക് എല്ലാ ഉത്തരങ്ങളും ശരിക്കും അറിയാമോ എന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ സ്വന്തം പരീക്ഷയിലും സമയ-മാനേജ്മെന്റ് പ്ലാനിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
5. അവസാനം രണ്ടുതവണ പരിശോധിക്കുക
നിങ്ങള്‍ എഴുതി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ എല്ലാ ചോദ്യങ്ങളും അറ്റന്‍ഡ് ചെയ്തുവോയെന്ന് പരിശോധിക്കുക. അത് ചെയ്തുകഴിഞ്ഞാല്‍, ക്രോസ്-ചെക്ക് ചെയ്യാന്‍ പ്രധാനപ്പെട്ട ചോദ്യങ്ങളിലൂടെ കടന്നുപോകുക. നിങ്ങളുടെ എല്ലാ ഉത്തരങ്ങളും കൃത്യമായി അക്കമിട്ടിട്ടുണ്ടെന്നും നിങ്ങളുടെ റോള്‍ നമ്പറും പേപ്പറിന്റെ പേരും അല്ലെങ്കില്‍ കോഡും പോലുള്ള നിങ്ങളുടെ ഉത്തര ഷീറ്റിന്റെ മുകളില്‍ ശരിയായ വിവരങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. അധിക ഷീറ്റുകള്‍, മാപ്പുകള്‍, ഗ്രാഫുകള്‍, മറ്റേതെങ്കിലും അറ്റാച്ച്മെന്റുകള്‍ എന്നിവ നൂല് ഉപയോഗിച്ച് ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
6. ശാന്തത പാലിക്കുക
ആദ്യം മുതല്‍ അവസാനം വരെ ശാന്തത പാലിക്കുക, ഉത്കണ്ഠ അകറ്റി നിര്‍ത്തുക. പരീക്ഷാ ഹാളില്‍ പ്രവേശിക്കുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ പോകുന്നുവെന്ന് മനസില്‍ കരുതുക.

Keywords: Latest-News, National, Top-Headlines, Education, Examination, Exam-Fever, Students, New Delhi, Things to Keep in Mind in an Exam Hall.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.