SWISS-TOWER 24/07/2023

സര്‍ക്കാര്‍ ഓഫീസില്‍ നിന്നും മോഷണം നടത്തിയ കള്ളന്റെ ക്ഷമാപണം; അഞ്ചു വര്‍ഷത്തിനുള്ളില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കും

 


ADVERTISEMENT

മുംബൈ: (www.kvartha.com 16.11.2016) സര്‍ക്കാര്‍ ഓഫീസില്‍ നിന്നും മോഷണം നടത്തിയ കള്ളന്റെ ക്ഷമാപണം, അഞ്ചു വര്‍ഷത്തിനുള്ളില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കും എന്ന്. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും 75,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കള്ളന്‍ എടുത്തോണ്ടുപോയത്.

എന്നാല്‍ മോഷ്ടിച്ചതില്‍ കള്ളന് കുറ്റബോധം ഉണ്ടെന്ന് തോന്നും എഴുതിവെച്ചിരിക്കുന്ന ക്ഷമാപണം കണ്ടാല്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കുമെന്ന് കാട്ടിയാണ് കള്ളന്റെ ക്ഷമാപണം.

മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസില്‍ നിന്നും മൂന്നു കമ്പ്യൂട്ടറുകളും ഒരു ഫോട്ടോ കോപ്പി
മെഷീനുമാണ് കള്ളന്‍ അടിച്ചെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഓഫീസ് വിട്ട് ജീവനക്കാരെല്ലാം പോയതിന് ശേഷമാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥരാണ് മോഷണവിവരം ആദ്യം അറിയുന്നത്.

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം മോഷണത്തിന് പിന്നില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളായിരിക്കാം എന്നാണ് പോലീസിന്റെ സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

സര്‍ക്കാര്‍ ഓഫീസില്‍ നിന്നും മോഷണം നടത്തിയ കള്ളന്റെ ക്ഷമാപണം; അഞ്ചു വര്‍ഷത്തിനുള്ളില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കും

Also Read:
ബൈക്ക് മോഷണം പോയ സംഭവത്തില്‍ ഒരുമാസത്തിനുശേഷം കേസെടുത്തു

Keywords:  Thief robs govt office in Kolhapur, leaves a sorry note, Robbery, Police, Case, Complaint, Probe, Student, Maharashtra, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia