ഊര്‍ജ പ്രതിസന്ധിക്ക് മുന്നില്‍ കേന്ദ്ര സര്‍കാര്‍ കണ്ണടയ്ക്കുന്നു, നേരത്തെ ഓക്‌സിജന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ഇതുതന്നെയാണ് പറഞ്ഞതെന്നും മനീഷ് സിസോദിയ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.10.2021) ഊര്‍ജ പ്രതിസന്ധിക്ക് മുന്നില്‍ കേന്ദ്ര സര്‍കാര്‍ കണ്ണടയ്ക്കുകയാണെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നേരത്തെ ഓക്‌സിജന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ഇതുതന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഊര്‍ജ പ്രതിസന്ധിക്ക് മുന്നില്‍ കേന്ദ്ര സര്‍കാര്‍ കണ്ണടയ്ക്കുന്നു, നേരത്തെ ഓക്‌സിജന്‍ പ്രതിസന്ധി നേരിട്ടപ്പോഴും ഇതുതന്നെയാണ് പറഞ്ഞതെന്നും മനീഷ് സിസോദിയ

ഊര്‍ജ മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മതിയായ കല്‍കരി ശേഖരം രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍കാര്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മനീഷ് സിസോദിയയുടെ ഈ ആരോപണം. രാജ്യത്തെ നിലവിലെ കല്‍കരി പ്രതിസന്ധിയുടെയും കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ നിന്ന ഏപ്രില്‍ മേയ് മാസങ്ങളില്‍ രാജ്യം നേരിട്ട ഓക്‌സിജന്‍ ക്ഷാമത്തിന്റെയും സമാനത സൂചിപ്പിച്ചുകൊണ്ടായിരുന്നു സിസോദിയയുടെ പരാമര്‍ശം.

സിസോദിയയുടെ വാക്കുകള്‍ ഇങ്ങനെ;

'ഞങ്ങള്‍ ഓക്‌സിജന്‍ പ്രതിസന്ധി നേരിട്ടപ്പോഴും അവര്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ കല്‍കരിയുടെ അവസ്ഥയും സമാനമാണ്. ഞങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്.'

രാജ്യത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും കല്‍കരി ക്ഷാമമുണ്ടെന്ന തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ പി സിങ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കല്‍കരി ക്ഷാമം മൂലം 'ബ്ലാക് ഔടി'ലേക്ക് പോകുമെന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും സിസോദിയ പറഞ്ഞു.

പ്രതിസന്ധി രൂക്ഷമായാല്‍ രാജ്യതലസ്ഥാനമായ ഡെല്‍ഹി ഇരുട്ടിലാകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. കല്‍കരി ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ രണ്ടു ദിവസത്തിനകം ഡെല്‍ഹിയില്‍ പലയിടത്തും വൈദ്യുതി മുടങ്ങുമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് കേജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ശനിയാഴ്ചത്തെ കണക്കുപ്രകാരം ഡെല്‍ഹിയിലെ നാലു നിലയങ്ങളില്‍ നാലു ദിവസത്തെ സ്റ്റോക് എങ്കിലുമുളളത് ഒരെണ്ണത്തില്‍ മാത്രമാണ്.

ആകെ വൈദ്യുതി ഉല്‍പാദനത്തിന്റെ 70 ശതമാനത്തിനും കല്‍കരിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്‍ഡ്യ. കല്‍കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. ഗുജറാത്ത്, പഞ്ചാബ്, രജസ്ഥാന്‍, ഡെല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനിലങ്ങളില്‍ കല്‍കരി ക്ഷാമം രൂക്ഷമായെന്നാണ് റിപോര്‍ട്. പഞ്ചാബ് പല പ്രദേശങ്ങളിലും ലോഡ് ഷെഡിങ് ഏര്‍പെടുത്തുകയും ചെയ്തു.

പഞ്ചാബില്‍ കഴിഞ്ഞ ദിവസം നാലു മണിക്കൂറോളം വൈദ്യുതി മുടങ്ങി. മൂന്നു നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. 12 ജില്ലകളിലും മൂന്നു മണിക്കൂറോളം പവര്‍കട്ട് വരും ദിവസങ്ങളിലുണ്ടാകുമെന്ന് രാജസ്ഥാനും വ്യക്തമാക്കി.

Keywords:  'They Also Said No Oxygen Crisis': Delhi Minister Slams Centre On Coal, New Delhi, News, Politics, AAP, Criticism, Press meet, Arvind Kejriwal, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia