Medicine | ജനങ്ങള്‍ക്ക് വലിയ ആശ്വാസം! ഈ മരുന്നുകളുടെ വില 50 ശതമാനം കുറയ്ക്കും
May 18, 2023, 22:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (NPPA) പേറ്റന്റ് ഇല്ലാത്ത മരുന്നുകളുടെ വില നേരിട്ട് 50 ശതമാനമായി കുറച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലാഭക്കൊതി തടയുന്നതിനാണ് ഈ നടപടിയെന്ന് റെഗുലേറ്ററി ബോഡി അറിയിച്ചു. എന്‍പിപിഎ പുറത്തിറക്കിയ വിജ്ഞാപനത്തില്‍, ഒരു വര്‍ഷത്തിന് ശേഷം വിപണി ഡാറ്റ കണക്കിലെടുത്ത് പുതിയ വില നിശ്ചയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ നടപടിയോടെ മരുന്നുകളുടെ വില സ്വയം തീരുമാനിക്കാന്‍ ഉല്‍പാദന കമ്പനികള്‍ക്ക് കഴിയില്ല.
തീരുമാന പ്രകാരം പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ വിലകൂടിയ മരുന്നുകള്‍ക്ക് 50 ശതമാനം വില കുറയും. കുറഞ്ഞത് 12 മാസത്തേക്ക് പേറ്റന്റ് ഇല്ലാത്ത മരുന്നുകള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഒരു വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാര്‍ മരുന്ന് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂലൈയില്‍ പേറ്റന്റ് കാലഹരണപ്പെടുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ടിബി വിരുദ്ധ മരുന്ന് ബെഡാക്വിലിന്‍ ആയിരിക്കും ആദ്യം ബാധിക്കപ്പെടുന്ന ഫാര്‍മ കമ്പനി.
വ്യാജ മരുന്നുകള്‍ക്ക് തടയിടാന്‍ ക്യുആര്‍ കോഡ് സംവിധാനം നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ സംവിധാനം 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ നിര്‍ബന്ധമാകും. ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) എല്ലാ മരുന്നു നിര്‍മ്മാതാക്കള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ പുതിയ സംവിധാനത്തിലൂടെ മരുന്ന് നിര്‍മിക്കുന്ന കമ്പനിയെ കണ്ടെത്താന്‍ എളുപ്പമാകും. ഫോര്‍മുലയില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ, അസംസ്‌കൃത വസ്തുക്കള്‍ എവിടെ നിന്ന് വന്നു തുടങ്ങിയ വിവരങ്ങളും എളുപ്പത്തില്‍ അറിയാനാകും.

Keywords: New Delhi News, Malayalam News, Health, National, National News, Medicine Price, These Medicine Prices to be Slashed to 50 Percent.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.