Polluted cities | രാജ്യത്ത് വായു മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറില്‍; സ്ഥിതി ഗുരുതരമാണെന്ന് റിപോര്‍ട്
Nov 15, 2022, 19:51 IST
പട്ന: (www.kvartha.com) രാജ്യത്ത് വായു മലിനീകരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപോര്‍ടുകള്‍. തുടര്‍ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ വായുവിന്റെ നിലവാരം വളരെ മോശമാണെന്നും സ്ഥിതി ഗുരുതരമാണെന്നും റിപോര്‍ടില്‍ പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കണക്കുകള്‍ പുറത്തു വിട്ടത്. രാജ്യത്ത് വായു നിലവാരം ഏറ്റവും മോശമുള്ള പത്ത് നഗരങ്ങളില്‍ ഏഴും ബിഹാറിലാണ്.
മോതിഹാരി, സിവാന്‍, ദര്‍ഭംഗ നഗരങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലാണ്. നിലവാര സൂചിക യഥാക്രമം 419, 417, 404 എന്നിങ്ങനെ ആണ്. വായു ഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ മറ്റ് 10 ഇടങ്ങളില്‍ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലുമാണ്.
ബിഹാറിന് പുറമെ യുപി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായു ഗുണനിലവാരം മോശമായി തുടരുന്നതിന് പിന്നിലെ കാരണമെന്നാണ് റിപോര്‍ടുകള്‍.
Keywords: These are India's most polluted cities. 7 of 10 are from Bihar, Patna, News, Report, Bihar, National.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിങ്കളാഴ്ച 162 ഇന്‍ഡ്യന്‍ നഗരങ്ങളിലെ വായു ഗുണനിലവാര സൂചികയും അതിന്റെ മൂല്യങ്ങളുമാണ് പുറത്തുവിട്ടത്.
മോതിഹാരി, സിവാന്‍, ദര്‍ഭംഗ നഗരങ്ങളില്‍ വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലാണ്. നിലവാര സൂചിക യഥാക്രമം 419, 417, 404 എന്നിങ്ങനെ ആണ്. വായു ഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ മറ്റ് 10 ഇടങ്ങളില്‍ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലുമാണ്.
ബിഹാറിന് പുറമെ യുപി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായു ഗുണനിലവാരം മോശമായി തുടരുന്നതിന് പിന്നിലെ കാരണമെന്നാണ് റിപോര്‍ടുകള്‍.
Keywords: These are India's most polluted cities. 7 of 10 are from Bihar, Patna, News, Report, Bihar, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.