Delhi Ministers | സൗരഭ് ഭരദ്വാജ്, ആതിഷി: മനീഷ് സിസോദിയയുടേയും സത്യേന്ദര്‍ ജെയിന്റേയും പിന്‍ഗാമികള്‍; ശുപാര്‍ശകള്‍ നല്‍കി കേജ് രിവാള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മദ്യനയ കുംഭകോണകേസില്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ജയിലിലായതോടെ ഇവര്‍ക്ക് പകരം സൗരഭ് ഭരദ്വാജ്, ആതിഷി എന്നിവരെ നിയമിക്കാനുള്ള തീരുമാനവുമായി ആം ആദ് മി. പാര്‍ടിയിലെ പ്രമുഖ നേതാക്കളാണ് ഇരുവരും. 

ഇവരെ നിയമിക്കുന്നത് സംബന്ധിച്ച രേഖകള്‍ എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനക്ക് കൈമാറിയിട്ടുണ്ട്. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

Delhi Ministers | സൗരഭ് ഭരദ്വാജ്, ആതിഷി: മനീഷ് സിസോദിയയുടേയും സത്യേന്ദര്‍ ജെയിന്റേയും പിന്‍ഗാമികള്‍; ശുപാര്‍ശകള്‍ നല്‍കി കേജ് രിവാള്‍

തെക്കന്‍ ഡെല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് നിയോജക മണ്ഡലത്തില്‍ നിന്നാണ് ഭരദ്വാജ് നിയമസഭയിലെത്തിയത്. ഡെല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം എഎപിയുടെ മുഖ്യവക്താവാണ്. 2013-14 കാലത്ത് 49 ദിവസം മാത്രം മാത്രം മന്ത്രിയായിരുന്ന ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്.

കല്‍കാജിയില്‍ നിന്നാണ് ആതിഷി തിരഞ്ഞെടുക്കപ്പെട്ടത്. എഎപിയുടെ രാഷ്ട്രീയ കാര്യ കമിറ്റി അംഗമാണ് അവര്‍. സിസോദിയയുടെ ഉപദേഷ്ടകയായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ പാര്‍ടിയുടെ മുഖ്യധാരയിലേക്കുയര്‍ന്ന നേതാവാണിവര്‍.

പണം തിരിമറികേസില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഇഡി അറസ്റ്റുചെയ്ത സത്യേന്ദര്‍ ജെയിന്‍ കഴിഞ്ഞദിവസമാണ് ആരോഗ്യമന്ത്രിസ്ഥാനം രാജിവെച്ചത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഈ വകുപ്പിന്റെയും ചുമതല സിസോദിയക്കായിരുന്നു. അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടും രണ്ടുനേതാക്കളും മന്ത്രിപദവികളില്‍ തുടരുന്നതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു.

മന്ത്രി രാജ്കുമാര്‍ ആനന്ദ് ആണ് ഇപ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഞായറാഴ്ചയാണ് മദ്യനയക്കേസില്‍ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ എഎപി വ്യാപക പ്രതിഷേധം നടത്തിയിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്നാണ് സംഭവത്തെ കുറിച്ച് എഎപി പറഞ്ഞത്.

Keywords: These 2 Are Likely To Replace Manish Sisodia, S Jain As Delhi Ministers, New Delhi, News, Politics, AAP, Ministers, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia