New Rules | കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ പ്രധാന മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ നടപ്പിലാക്കും; അറിയാം വിശദമായി
Mar 31, 2023, 14:51 IST
ന്യൂഡെൽഹി: (www.kvartha.com) ഏപ്രിൽ ഒന്ന് മുതൽ, മാസം മാറുക മാത്രമല്ല, 2023-24 പുതിയ സാമ്പത്തിക വർഷവും ആരംഭിക്കാൻ പോവുകയാണ്. ഓരോ പുതിയ സാമ്പത്തിക വർഷവും ചില പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇവയിൽ ചിലത് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ നടപ്പാക്കുന്ന തീയതി ഏപ്രിൽ ഒന്നിനാണ്. ഇതിനുപുറമെ, മരുന്ന്, സ്വർണം, നികുതി എന്നിവയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും കേന്ദ്ര സർക്കാർ വരുത്തിയിട്ടുണ്ട്, ഇത് നടപ്പാക്കുന്ന തീയതിയും ഏപ്രിൽ ഒന്ന് ആണ്. അത്തരത്തിലുള്ള ചില മാറ്റങ്ങളെക്കുറിച്ച് അറിയാം.
1. പുതിയ നികുതി വ്യവസ്ഥയിലെ മാറ്റങ്ങൾ
രാജ്യത്തെ കോടിക്കണക്കിന് നികുതിദായകർക്കായി ഏപ്രിൽ ഒന്ന് മുതൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ബജറ്റിൽ പുതിയ നികുതി വ്യവസ്ഥ സംബന്ധിച്ച് ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കും. ഇത് പ്രകാരം റിബേറ്റ് പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് ഏഴ് ലക്ഷം രൂപയായി ഉയരും. ഇതുകൂടാതെ, പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവർക്ക് 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ ആനുകൂല്യവും ലഭിക്കും. അതായത് 7.5 ലക്ഷം രൂപ വരെയുള്ള ശമ്പളം ഇനി നികുതി രഹിതമായിരിക്കും. പുതിയ നികുതി വ്യവസ്ഥയിൽ, 0 മുതൽ മൂന്ന് ലക്ഷം വരെ പൂജ്യം, 3-6 ലക്ഷം വരെ അഞ്ച് ശതമാനം, ആറ് മുതൽ ഒമ്പത് ലക്ഷം വരെ 10 ശതമാനം, ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനം, 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം എന്നിങ്ങനെയാണ് നികുതി സ്ലാബ്.
2. ഹാൾമാർക്ക് നിയമങ്ങളിലെ മാറ്റങ്ങൾ
നിങ്ങൾ സ്വർണം വാങ്ങാൻ പോകുകയാണെങ്കിൽ, ഏപ്രിൽ ഓൺ മുതൽ ഹാൾമാർക്കിംഗിന് പകരമുള്ള നിയമങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം. പുതിയ നിയമം അനുസരിച്ച്, ഇപ്പോൾ എല്ലാ സ്വർണാഭരണങ്ങൾക്കും ആറ് അക്ക ആൽഫാന്യൂമറിക് ഹാൾമാർക്കിംഗ് നിർബന്ധമാക്കും. ഇതിനെ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (HUID) എന്ന് വിളിക്കുന്നു.
3. മഹിളാ സമ്മാൻ പദ്ധതി ആരംഭിക്കും
ബജറ്റിൽ സ്ത്രീകൾക്കായി പ്രത്യേക സമ്പാദ്യ പദ്ധതിക്ക് ധനമന്ത്രി തുടക്കമിട്ടിരുന്നു. സ്ത്രീകൾക്ക് ലഭിക്കുന്ന 'മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്' എന്നാണ് പദ്ധതിയുടെ പേര്. നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും. സ്ത്രീകൾക്ക് രണ്ട് വർഷത്തേക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
4. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് നികുതി ആനുകൂല്യങ്ങൾ ഇല്ല
നികുതി ആനുകൂല്യങ്ങൾക്കായി നിങ്ങൾ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഏപ്രിൽ മുതൽ നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഡെറ്റ് ഫണ്ടുകളിൽ ലഭ്യമായ ദീർഘകാല ആനുകൂല്യങ്ങൾ ഏപ്രിൽ ഒന്ന് മുതൽ അവസാനിക്കും. ഇനി നികുതി സ്ലാബ് അനുസരിച്ച് നികുതി അടയ്‌ക്കേണ്ടിവരും. ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ വാങ്ങുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇതിനകം വാങ്ങിയ ഫണ്ടുകളിൽ മാറ്റമുണ്ടാകില്ല.
5. പ്രധാനമന്ത്രി വയ വന്ദന യോജന അവസാനിപ്പിക്കും
വാർദ്ധക്യ പെൻഷനുമായി ബന്ധപ്പെട്ട പ്രധാന പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയും ഏപ്രിൽ ഒന്ന് മുതൽ അവസാനിക്കുകയാണ്. എൻപിഎസിന്റെ മറ്റ് മാർഗങ്ങളിലേക്കുള്ള ആകർഷണം വർധിപ്പിക്കുന്നതിനായി സർക്കാർ ഈ മുൻനിര പദ്ധതി നിർത്തലാക്കുന്നു.
6. ബിഎസ് 6 ഘട്ടം 2
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് (BS). വാഹനങ്ങൾക്കായുള്ള ബിഎസ് 6 (BS6) ഘട്ടം 2 മലിനീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ഇതിനായി കമ്പനികൾ ചില പ്രത്യേക മാറ്റങ്ങൾ വരുത്തേണ്ടിവരും, അതിന്റെ ചിലവ് ഉപഭോക്താക്കളിൽ പതിക്കും. ഇതുമൂലം മിക്കവാറും എല്ലാ കാറുകൾക്കും 20,000 - 30,000 രൂപ വരെ വില കൂടും. ഇരുചക്രവാഹനങ്ങളിലും ഇതിന്റെ സ്വാധീനം ഉണ്ടാകും.
7. ഇപിഎഫ് പിൻവലിക്കൽ നികുതി കുറച്ചു
അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുള്ള ഇപിഎഫ് അക്കൗണ്ട് പിൻവലിക്കലുകൾക്ക് ഇനി മുതൽ 20 ശതമാനം നികുതിയാകും ബാധകമാകുക. നിലവിൽ ഇത് 30 ശതമാനമാണ്. 2023 ഏപ്രിൽ ഒന്ന് മുതലാകും പുതുക്കിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരിക. എല്ലാ ഉപയോക്താക്കളും അവരുടെ ഇപിഎഫ് അക്കൗണ്ടിൽ പാൻ സീഡ് ചെയ്തിരിക്കണം. പാൻ സീഡ് ചെയ്യാതെയുള്ള പിൻവലിക്കലുകൾക്ക് ടിഡിഎസ് ബാധകമാണ്. ഈ നികുതി നിരക്കാണ് നിർമല സീതാരാമൻ കുറച്ചിരിക്കുന്നത്.
8. മുതിർന്ന പൗരന്മാരുടെ സമ്പാദ്യങ്ങളിലും പദ്ധതികളിലും കൂടുതൽ നിക്ഷേപം
ഇപ്പോൾ മുതിർന്ന പൗരന്മാർക്ക് മുമ്പത്തേക്കാൾ കൂടുതൽ സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപിക്കാം. ഇപ്പോൾ ഈ നിക്ഷേപത്തിന്റെ പരിധി 30 ലക്ഷം രൂപയായി ഉയർത്തി, ഇതുവരെ പരമാവധി 15 ലക്ഷം രൂപയായിരുന്നു. പദ്ധതിയിൽ പ്രതിവർഷം എട്ട് ശതമാനം പലിശയാണ് നൽകുന്നത്.
9. മരുന്നുകൾക്ക് വില കൂടും
ഏപ്രിൽ ഒന്ന് മുതൽ വേദനസംഹാരികൾ, ആൻറി-ഇൻഫെക്റ്റീവുകൾ, ആൻറിബയോട്ടിക്കുകൾ, ഹൃദ്രോഗ മരുന്നുകൾ എന്നിവയ്ക്ക് വില കൂടും. മരുന്ന് കമ്പനികൾക്ക് വില കൂട്ടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മൊത്തവില സൂചികയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ വില വർധിക്കും.
Keywords: New Delhi, National, News, Budget, Gold, Central Government, Government-of-India, Rate, Income Tax, Health, Top-Headlines, These 10 major changes announced in budget will be implemented from April 1.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.