ലോക് സഭ സീറ്റുകൾ 1000 ആയി വർദ്ധിപ്പിക്കാൻ കേന്ദ്രസർകാർ നീക്കം നടത്തുന്നതായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി
Jul 26, 2021, 12:25 IST
ന്യൂഡെൽഹി: (www.kvartha.com 26.07.2021) ലോക്സഭാ സീറ്റുകൾ ആയിരമോ അതിലധികമോ ആക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. പാർലമെന്റിലെ ചില ബിജെപി സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാർലമെന്റ് ചേമ്പറിൽ ആയിരം സീറ്റുകളാണ് ഉണ്ടാവുക. 2024 ന് മുൻപ് ഇതുസംബന്ധിച്ച് കേന്ദ്രം തീരുമാനമാനമെടുക്കുമെന്നും തിവാരി പറഞ്ഞു. തീരുമാനമെടുക്കുന്നതിന് മുൻപ് കേന്ദ്രസർക്കാർ പൊതുജനാഭിപ്രായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിനായി നിയമങ്ങൾ നിർമ്മിക്കുക എന്നതാണ് എംപിയുടെ ജോലി. ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ ഇത് വിശദീകരിക്കുന്നുണ്ട്. വികസന ആവശ്യങ്ങൾക്കായി ഭരണഘടനയുടെ 73, 74 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ട്. ലോക്സഭ സീറ്റുകൾ ആയിരമായി ഉയർത്തണമെങ്കിൽ ഭരണഘടന ഭേദഗതി വരുത്തണം - തിവാരി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് വ്യക്തമായി അറിയില്ല. പുതിയ സഭയിൽ സ്ത്രീകൾക്ക് 1/3 സംവരണമുണ്ടാകുമെന്നും സൂചനയുണ്ട്. ഇതൊരു നല്ല നീക്കമാണ്. പക്ഷെ, ആയിരത്തിൽ മൂന്നിൽ ഒന്ന് എന്നതിനേക്കാൾ നല്ലതായി തോന്നുന്നത് 543 സീറ്റുകളാണ്. എന്തുകൊണ്ടാണ് ബിജെപി അതിന് തയ്യാറാകാത്തത്? കഴിഞ്ഞ ഇരുപത് വർഷമായി സോണിയ ഗാന്ധി ശ്രമിക്കുന്നത് അമ്പത് ശതമാനം സംവരണത്തിനാണെന്നും തിവാരി പറയുന്നു.
എന്നാൽ ഇത്തരമൊരു നീക്കം ചില പ്രശ്നങ്ങൾ ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് കാർതി ചിദംബരം പറയുന്നു. പൊതു ചർച്ചകൾ നടക്കണം. ഇന്ത്യ പോലെ ഒരു വലിയ രാജ്യത്ത് ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജനസംഖ്യ അനുപാതത്തിലാണ് ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതെങ്കിൽ തെക്കൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ജനപ്രതിനിധികളുടെ എണ്ണം കുറവായിരിക്കും, ഇത് അംഗീകരിക്കാനാവില്ലെന്നും കാർതി ചിദംബരം ട്വിറ്ററിലൂടെ വ്യക്തമാക്കി.
2019 ലാണ് ലോക്സഭ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ആദ്യ ആലോചനകൾ നടന്നത്. അന്നത്തെ പ്രസിഡന്റ് പ്രണബ് മുഖർജി അതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
SUMMARY: Public debate is needed. A large country like ours needs more directly elected representatives. But if the increase is based on population it will further diminish the representation of the southern states, that will not be acceptable, Senior Congress leader Karti Chidambaram said in a tweet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.