കര്‍ഷകന്‍ സ്വയം അന്ത്യകര്‍മങ്ങള്‍ ചെയ്ത് തീയില്‍ ചാടി ആത്മഹത്യ ചെയ്തു
Dec 2, 2014, 11:14 IST
മുംബൈ: (www.kvartha.com 02.12.2014) മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷകന്‍ സ്വയം അന്ത്യകര്‍മങ്ങള്‍ ചെയ്തശേഷം തീയില്‍ ചാടി ആത്മഹത്യ ചെയ്തു. വിദര്‍ഭ അകോല ജില്ലയിലെ മാണാര്‍ഖെഡ് സ്വദേശിയും 76കാരനുമായ കാശിറാമാണ് സോയാബീന്‍ തോട്ടത്തിനു നടുവില്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തത്.
സോയാബീന്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് പിതാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകന്‍ ശാര്‍ങ്ധര്‍ പറഞ്ഞു. തോട്ടത്തിനു നടുവില്‍ തീ ഉയരുന്നതുകണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാശിറാമിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു.
വരള്‍ച്ചയെ തുടര്‍ന്ന് ഒരേക്കര്‍ പാടത്തു നട്ട സോയാബീനില്‍ നിന്നും ഒന്നര ക്വിന്റല്‍ വിള മാത്രമാണ് ഇത്തവണ കാശിറാമിന് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പത്തു ക്വിന്റലിലധികം സോയാബീന്‍ ലഭിച്ചിരുന്നു. ഇതാകാം പിതാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകന്‍ പറയുന്നു. കാശിറാമിന് കടബാധ്യത ഉണ്ടായിരുന്നില്ലെങ്കിലും തുടര്‍ച്ചയായി വിളവ് മോശമാകുന്നതിന്റെ മനോവിഷമം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ശാര്‍ങ്ധര്‍ പറഞ്ഞു.
കഴിഞ്ഞ 50 ദിവസങ്ങള്‍ക്കിടയില്‍ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്യുന്ന നാല്‍പ്പത്തിരണ്ടാമത്തെ കര്‍ഷകനാണ് കാശിറാം. വരള്‍ച്ചയെ തുടര്‍ന്ന് വിദര്‍ഭയിലെ ഏഴായിരത്തിലധികം ഗ്രാമങ്ങളെ മഹാരാഷ്ട്ര സര്‍ക്കാര്‍ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. മോശം വിളവും കടക്കെണിയും കര്‍ഷകരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ്.
വിദര്‍ഭയിലെ വരള്‍ച്ചബാധിത ഗ്രാമങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പതിനായിരത്തിലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരെ സഹായിക്കാനായി കേന്ദ്രത്തില്‍ നിന്നും നാലായിരം കോടി രൂപയുടെ സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സഹായം ലഭ്യമായിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ എസ്.ഐ തൂങ്ങി മരിച്ച നിലയില്‍
Keywords: The Vidarbha farmer who lit his own funeral pyre, Mumbai, Son, Suicide, Burnt, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.