Update | അടിയൊഴുക്ക് കുറയുന്നു; അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കും
അർജുനെ തേടിയുള്ള തിരച്ചിൽ പുനരാരംഭം, ഗംഗാവലി പുഴയിലെ വെള്ളം കുറഞ്ഞു, ഹൈക്കോടതി നിർദ്ദേശം
ബംഗളൂരു: (KVARTHA) ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ തേടിയുള്ള തിരച്ചിൽ ദൗത്യം അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്നും, കൊച്ചിയിലെയും കാർവാറിലെയും നാവികസേനാ കേന്ദ്രങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും എ.കെ.എം. അഷറഫ് എംഎൽഎ അറിയിച്ചു.കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതായി അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
ഇപ്പോൾ ഒഴുകുന്ന വേഗതയിൽ നിന്ന് വെള്ളത്തിന്റെ വേഗം പകുതി കുറയുമ്പോൾ തിരച്ചിൽ പുനരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അർജുനടക്കമുള്ളവർക്കായി ഷിരൂരിൽ തിരച്ചിൽ ദൗത്യം തുടരണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി തിരച്ചിൽ നടത്തണമെന്നുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
പുഴയിലെ കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് തിരച്ചിലിന് അനുമതി നൽകുമെന്നും ഇപ്പോഴും പുഴയിൽ കാഴ്ച പരിധി പൂജ്യമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
#ShiruriLandslide #KarnatakaFloods #SearchAndRescue #India #MissingPerson #Hope