Accident | പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുന്നതിനിടെ ദുരന്തം; ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
● ടോറസ് ലോറിയുമായി ബൈക്കിന്റെ കൂട്ടിയിടിച്ചാണ് അപകടം.
● പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ അറസ്റ്റുചെയ്യുകയും ചെയ്തു.
മുംബൈ: (KVARTHA) പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനി ടോറസ് ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് മരിച്ചു. മുംബൈയിലെ ഗോരേഗാവിലെ ഫിലിം സിറ്റി റോഡില്‍ ഒബ്‌റോയ് മാളിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
പോലീസ് ഉടൻ സ്ഥലത്തെത്തി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മറ്റൊരു സമാനമായ സംഭവത്തിൽ, ഞായറാഴ്ച രാവിലെ ചെമ്ബൂരിലെ സിന്ധി കോളനിക്ക് സമീപം അജ്ഞാത വാഹനമിടിച്ച് 39 കാരനായ പ്ലംബർ സുനിൽ ഖണ്ഡു പാല്‍ക്കെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
ചെമ്ബൂരിലെ ലാല്‍ ഡോംഗറിലെ എസ്.ആർ.എ കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ താമസക്കാരനായിരുന്നു പാല്‍ക്കെ. അപകടത്തിന് കാരണമായ വാഹനത്തെയും ഡ്രൈവറെയും തിരിച്ചറിയാൻ ചുനഭട്ടി പോലീസ് പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
#MumbaiAccident, #RoadSafety, #TrafficIncident, #StudentTragedy, #PoliceInvestigation, #FamilyLoss