ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ പ്രതീകമായ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം...? ഭാരതരത്ന ചൈനയ്ക്കുള്ള സന്ദേശം; നിര്‍ദ്ദേശം കേന്ദ്രത്തിന്റ പരിഗണനയില്‍
Jul 3, 2020, 17:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.07.2020) ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ പ്രതീകമായ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ടിബറ്റന്‍ ആത്മീയ നേതാവിന് ഭാരതരത്‌ന നല്‍കണമെന്നാണ് ആവശ്യം. സംഘപരിവാര്‍ സംഘടനയായ ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് (ബി ടി എസ് എം) ആണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. ടിബറ്റന്‍ വിഷയത്തില്‍ ചൈനയ്ക്ക് കൃത്യമായ സൂചന നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സംഘടന വാദിക്കുന്നത്.
ടിബറ്റന്‍ വംശജരെ ഉള്‍പ്പെടുത്തി ആര്‍എസ്എസ് രൂപം കൊടുത്ത സംഘടനയാണ് ബി ടി എസ് എം. ഇവരുടെ നിര്‍ദ്ദേശം നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകും. അതിനാല്‍ എല്ലാ വിഷയങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകു. ലഡാക്കിലെ സംഘര്‍ഷസമാനമായ സാഹചര്യം ഇല്ലാതാക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകളിലൂടെ ശ്രമിക്കുന്നതിനാല്‍ ചൈനയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനം ഉടന്‍ വേണ്ടെന്ന ഉപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്.
ചൈന ടിബറ്റ് കൈയടക്കിയതിന് പിന്നാലെ ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍നിന്ന് അനുയായികളുമൊത്ത് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവില്‍ ഇന്ത്യയിലെ രാഷ്ട്രീയ അഭയത്തിലാണ് ഇദ്ദേഹവും അനുയായികളും. ജൂലൈ ആറിന് ദലൈലാമയുടെ പിറന്നാളാണ്. അന്ന് ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുള്ള സന്ദേശവും സന്ദര്‍ശനവും ദലൈലാമയുടെ വസതിയിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
വിഘടനവാദിയെന്നാണ് ചൈന ദലൈലാമയെ വിശേഷിപ്പിക്കുന്നത്. ചൈനയെ വിഭജിക്കാനുള്ള ആശയങ്ങളാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. 2016-ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ചൈന വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
അതേസമയം മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപം റാവുവും ദലൈലാമയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2019-ല്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ എം പിമാര്‍, ബി ജെ പി നേതാവ് ശാന്ത കുമാറിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും സമാന അഭിപ്രായമമുള്ളവരാണ്.

Keywords: News, National, India, New Delhi, Dalai Lama, Bharathratna, China, MPs, BJP, RSS,The proposal to confer Bharat Ratna to Dalai-lama
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.