

● ഇരപിടിച്ച് ജീവിക്കാൻ അനുയോജ്യമായ സാഹചര്യമില്ല.
● മാലിന്യങ്ങളിൽ നിന്ന് ഭക്ഷണം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ.
● ലക്ഷദ്വീപിനോട് സാമ്യമുള്ള മാലിദ്വീപിലും കാക്കകൾ ഇല്ല.
(KVARTHA) കാക്കകൾ മലയാളികളെ സംബന്ധിച്ച് സുപരിചിതമാണ്. കറുത്ത നിറത്തിലുള്ള കാക്കയെ ഇവിടുത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. നമ്മുടെ ഒരോ സ്ഥലത്തും കാക്കകൾ കൂട്ടമായി എത്താറുണ്ട്. മരത്തിലും മറ്റും കൂടുകൂട്ടുന്നതും സർവ സാധാരണമാണ്. കാക്കകൾ എല്ലായിടത്തുമുണ്ടെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ കാക്കൾ ഇല്ലാത്ത അല്ലെങ്കിൽ എത്താത്ത സ്ഥലവും ഉണ്ട്. അതാണ് നമ്മുടെ അടുത്തുകിടക്കുന്ന ലക്ഷദ്വീപ്. ലക്ഷദ്വീപിലെ കവരത്തിയിൽ അടക്കം ചിലയിടങ്ങളിൽ കാക്കകളെ കാണാറേയില്ല.
ലക്ഷദ്വീപിൽ കാക്കകൾ ഇല്ലാത്തത് എന്ത്കൊണ്ട്?
ഇതിന് പല കാരണങ്ങളുമുണ്ട്. ഭൂമിശാസ്ത്ര പരമായ വ്യത്യാസം ആദ്യ കാരണം. കവരത്തി ഒരു ചെറു ദ്വീപാണ്. കാക്കകൾ പൊതുവെ കര പ്രദേശങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ചെറുദ്വീപുകളിലേക്ക് കാക്കകൾ പ്രവേശിക്കാൻ സാധ്യത കുറവാണ്. ലക്ഷദ്വീപ് ഒരു കോറൽ ദ്വീപായതിനാൽ ഇവിടെ വലിയ മരങ്ങളും കാക്കകൾക്ക് ആവശ്യമായ താവളങ്ങളും കുറവാണ്. അതിനാൽ ഇവിടെയുള്ള പരിസ്ഥിതിയിൽ അവയ്ക്ക് താമസിക്കുന്നതിനും, ഇണചേരുന്നതിനും, ചേക്കേറുന്നതിനും തക്കവിധം സൗകര്യങ്ങളില്ല.
കാക്കകൾക്ക് ഇരപിടിച്ച് ജീവിക്കാൻ അനുയോജ്യമായ അവസ്ഥ കവരത്തിയിൽ ഇല്ല. കൂടാതെ മാലിന്യങ്ങളിൽ നിന്നും മറ്റും തീറ്റ കണ്ടെത്തുന്ന കാക്കകൾക്ക് ഇഷ്ടപ്പെട്ട മറ്റു ഭക്ഷണ സ്രോതസ്സുകളും ദ്വീപിൽ പരിമിതമാണ്. ഇത് പോലെ കാക്കകൾ ഇല്ലാത്ത വിവിധ പ്രദേശങ്ങൾ ലോകത്ത് ഉണ്ട്, പരിസ്ഥിതിയിൽ ലക്ഷദ്വീപിനോട് സാമ്യമുള്ള മാലിദ്വീപ് (Maldives) അതിലൊന്നാണ്. കടുത്ത ശീതകാലാവസ്ഥയും, ഭക്ഷണ കുറവും കാരണം അൻറാർട്ടിക്കയിലും(Antarctica) കാക്കകൾ ഇല്ല.
ഹവായി ദ്വീപുകൾ (Hawaii Islands, USA), ന്യുസിലാൻഡിലെ ചില ദ്വീപുകൾ, ഇക്വഡോറിലെ ഗലാപഗോസ് ദ്വീപുകൾ (Galápagos Islands, Ecuador), പസഫിക് മഹാസമുദ്ര ത്തിലെ ചില ചെറിയ ദ്വീപുകൾ എന്നിവിടങ്ങളിലും കാക്കകൾ ഇല്ല. സഹാറ മരുഭൂമിയിലെ കടുത്ത വേനൽചൂടും വെള്ളക്കുറവും കാരണം അവിടെയും കാക്കകൾക്ക് ജീവിക്കാൻ അനുയോജ്യമല്ല. കാക്കകൾ സാധാരണയായി മനുഷ്യരോടൊപ്പം ആണ് കൂടുതൽ ജീവിക്കുന്നത്. മനുഷ്യരുടെ മാലിന്യങ്ങളും, ഉച്ഛിഷ്ടങ്ങളും അവ ഭക്ഷണമാക്കുന്നു.
അതിനോടൊപ്പം, ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ കാലാവസ്ഥയും ആവശ്യമുള്ളതിനാൽ ഭക്ഷണവും താമസസ്ഥലവും ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അവ കാണപ്പെടാറില്ല. കാക്കകളെപ്പറ്റി പറയുമ്പോൾ എവിടെയും ഇടിച്ചു കയറി ചെല്ലുന്ന ഒരു പക്ഷിയായിട്ടാണ് നമ്മൾ കരുതുന്നത്. എന്തും ഭക്ഷിക്കുകയും ചെയ്യും. പക്ഷേ, ഇത്തരമൊരു അറിവ് കുറച്ചു പേരെയെങ്കിലും അത്ഭുതപ്പെടുത്തുമെന്ന് തീർച്ചയാണ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Lakshadweep, a coral island, does not have crows due to geographical and environmental reasons such as lack of trees, food sources, and suitable living conditions.
#Lakshadweep, #Crows, #Birds, #Geography, #Nature, #IslandLife