Video | സ്വാതി മലിവാളിന്റെ കൈ കാറിന്റെ ചില്ലില്‍ കുടുക്കി വലിച്ചിഴച്ച സംഭവം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
Jan 20, 2023, 20:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മദ്യലഹരിയിലായിരുന്ന ഒരാള്‍ തന്നെ ആക്രമിച്ചതായി ഡെല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. എയിംസിന് പുറത്ത് ഒരു കാറിനടുത്ത് സ്വാതി മലിവാള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അക്രമിയുടെ കാറിന്റെ ചില്ലില്‍ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 10-15 മീറ്ററോളം വലിച്ചിഴയ്ക്കുന്നതും വ്യക്തമാണ്. സ്വാതി മലിവാളിനെ കാറില്‍ വലിച്ചിഴച്ച സംഭവം നാടകമെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ വനിതാ കമീഷന്‍ പുറത്തുവിട്ടത്.
കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹരീഷ് ചന്ദ്ര എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലെന്ന് സ്വാതി മലിവാള്‍ പ്രതികരിച്ചു. മറ്റ് സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ചോദിച്ചു. 'നഗരത്തിലെ സ്ത്രീസുരക്ഷ പരിശോധിക്കാനായി എത്തിയതാണ് ഞാന്‍. പെട്ടെന്നാണ് ഒരു കാര്‍ എന്റെ മുന്നില്‍ വന്ന് നിന്നത്. അതിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നു. വളരെ മോശമായ രീതിയിലാണ് അയാള്‍ എന്നോട് പെരുമാറിയത്. അയാളെ പിടിക്കാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കൈ കാറിന്റെ ഡോറില്‍ കുടുക്കി കുറച്ച് ദൂരം എന്നെ അയാള്‍ വലിച്ചിഴച്ചു. ഈശ്വരാധീനം കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു', അവര്‍ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് എയിംസിന് തൊട്ടുപിറകിലുണ്ടായിരുന്ന പട്രോളിംഗ് ടീം എത്തി സ്വാതിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷ് ചന്ദ്രയെ കണ്ടെത്തിയതെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദന്‍ ചൗധരി പറഞ്ഞു. സംഭവത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്കെതിരെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ രംഗത്തുവന്നു. സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കെജ് രിവാള്‍ വിമര്‍ശിച്ചു.

Keywords: Latest-News, National, Top-Headlines, New Delhi, Video, Trending, Social-Media, Assault, Swati Maliwal, The Moment When Swati Maliwal's Hand Got Stuck in Car Window & She Was Dragged | WATCH.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.