The Kerala Story | 32000 സ്ത്രീകള്‍ മൂന്നായി ചുരുങ്ങി; ദ കേരള സ്റ്റോറിയില്‍ തിരുത്ത് വരുത്തി നിര്‍മാതാക്കള്‍; ചില രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് മുറിച്ചു; മാറ്റിയ പ്രധാനരംഗം മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തിനെതിരായ പ്രസ്താവനയുടെ ചുവടുപിടിച്ചുണ്ടാക്കിയ അഭിമുഖം; വിവാദ സിനിമയുടെ പ്രദര്‍ശനാനുമതിക്കായി സെന്‍സര്‍ ബോര്‍ഡ് കൈക്കൊണ്ട 10 തീരുമാനങ്ങള്‍ അറിയാം
May 3, 2023, 10:18 IST
ന്യൂഡെല്‍ഹി: (www.kvartha.com) 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ ടീസര്‍ പുറത്തു വന്നത് മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ചകളും ചൂടുപിടിക്കുന്നതിനിടയില്‍ സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മാതാക്കള്‍. സിനിമയ്ക്ക് പിന്നിലുള്ളവരുടെ അവകാശവാദം കള്ളമാണെന്ന് തെളിയിക്കുന്ന നിരവധി റിപോര്‍ടുകള്‍ പുറത്തുവരുകയും കേരളത്തില്‍ ഭരണ-പ്രതിപക്ഷമൊന്നടങ്കം സിനിമക്കെതിരെ രംഗത്തുവരുകയും ചെയ്തതിനിടയില്‍ സിനിമ ശ്രദ്ധിക്കപ്പെടാന്‍ ഉപയോഗിച്ച വ്യാജ പ്രചാരണവും ഉപേക്ഷിച്ചത്.
കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നുപേര്‍ എന്നാക്കി. തെളിവില്ലാതെ തങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നിര്‍മാതാവുമെല്ലാം ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ടീസറില്‍ കേരളത്തില്‍നിന്ന് മതംമാറ്റി ദാഇശിലേക്ക് കൊണ്ടുപോയെന്ന് പറയുന്ന സ്ത്രീകളുടെ എണ്ണം 32,000ത്തില്‍നിന്ന് മൂന്നാക്കി ചുരുക്കിയത്.
സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്ലറിന്റെ പുതിയ ഡിസ്‌ക്രിപ്ഷന്‍. വിവാദ സിനിമ 'ദി കേരളാ സ്റ്റോറി'യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മലയാളത്തിലുള്ള ട്രെയിലര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പുതിയതായി അപ്ലോഡ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണുന്നതിന് യൂട്യൂബ് പ്രായ പരിധി (അഴലൃലേെൃശരലേറ ്ശറലീ) നിശ്ചയിച്ചിട്ടുണ്ട്.
'ദ കേരള സ്റ്റോറി' സിനിമയുടെ ചില രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റി. മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തിനെതിരായ പ്രസ്താവനയുടെ ചുവടുപിടിച്ചുണ്ടാക്കിയ അഭിമുഖമാണ് സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റിയ പ്രധാന രംഗം. ഇതടക്കം 10 തീരുമാനങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് വിവാദ സിനിമയുടെ പ്രദര്‍ശനാനുമതിക്കായി കൈക്കൊണ്ടത്.
വിവാദവും പ്രതിഷേധവും കനക്കുന്നതിനിടയില്‍ മുന്‍ കേരള മുഖ്യമന്ത്രിയുടെ തീവ്രവാദത്തെക്കുറിച്ചുള്ള അഭിമുഖരംഗം അടക്കം ചിത്രത്തിന്റെ 10 ഇടങ്ങളില്‍ കത്രികവെച്ച് വിവാദചിത്രത്തിന് 'എ' സര്‍ടിഫികറ്റോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതിയും നല്‍കി.
1.6 കോടിയിലേറെ പേര്‍ കണ്ട, വിദ്വേഷജനകമായ വ്യാജവാദങ്ങളടങ്ങിയ ടീസറിലാണ് 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ ശരിയായ കഥ' എന്ന തിരുത്തല്‍ 'ദ കേരള സ്റ്റോറി'യുടെ അണിയറ പ്രവര്‍ത്തകര്‍ വരുത്തിയത്.
സെന്‍സര്‍ ബോര്‍ഡ് നടപ്പാക്കിയ 10 തീരുമാനങ്ങള്‍
1 'അവര്‍ക്ക് (മുസ്‌ലിം തീവ്രവാദികള്‍ക്ക്) പാകിസ്താന്‍ വഴി അമേരിക സാമ്പത്തിക സഹായം നല്‍കുന്നു' എന്ന സംഭാഷണം ഒഴിവാക്കി
2 'കമ്യൂനിസ്റ്റ് പാര്‍ടി നേതാക്കള്‍ പൂജാകര്‍മങ്ങള്‍ ചെയ്യുന്നില്ല' എന്ന സംഭാഷണം ഒഴിവാക്കി
3 വികാരം വ്രണപ്പെടാതിരിക്കാന്‍ ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അനുചിത പരാമര്‍ശങ്ങളും ഒഴിവാക്കി
4 'ഇന്‍ഡ്യന്‍ കമ്യൂനിസ്റ്റുകള്‍ ഏറ്റവും വലിയ ഹിപ്പോക്രാറ്റുകളാണ്' എന്ന പരാമര്‍ശത്തില്‍നിന്ന് 'ഇന്‍ഡ്യന്‍' ഒഴിവാക്കി
5 ആലംഗീര്‍, ഔറംഗസീബ്, ഐസിസ് എന്നിവയെക്കുറിച്ചുള്ള പരാമര്‍ശത്തിന് തെളിവ് വാങ്ങി
6 'രന്‍ദിയാന്‍' എന്ന വാക്കിന് പകരം 'ലൈംഗിക അടിമകള്‍' എന്നാക്കി
7 സിനിമക്കൊടുവിലുള്ള മുന്‍ കേരള മുഖ്യമന്ത്രിയുമായുള്ള അഭിമുഖം അപ്പാടെ വെട്ടിമാറ്റി
8 സിനിമക്കൊടുവില്‍ 'റമീസി'നെയും 'അബ്ദുലി'നെയുംകുറിച്ചുള്ള വിവരം അനുയോജ്യമായ തരത്തിലാക്കി
9 സിനിമയില്‍ പരാമര്‍ശിച്ച സംസ്ഥാനങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ക്ക് തെളിവ് വാങ്ങി
10 സിനിമയുടെ ഭാഷക്കുള്ള സബ്‌ടൈറ്റിലുകളും മലയാള ഗാനത്തിന്റെ സബ്‌ടൈറ്റിലുകളും ഉള്‍പെടുത്തി.
അതിനിടെ ദ കേരള സ്റ്റോറി എന്ന സിനിമ ഇന്‍ഡ്യയില്‍ ആദ്യമായി ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രതിഷേധങ്ങല്‍ വകവയ്ക്കാതെയാണ് ജെഎന്‍യുവില്‍ ദ കേരള സ്റ്റോറി വിജയകരമായി പ്രദര്‍ശിപ്പിച്ചത്. പ്രീമിയര്‍ ഷോയാണ് പ്രധാന കണ്‍വന്‍ഷന്‍ സെന്ററില്‍വച്ച് പ്രദര്‍ശിപ്പിച്ചത്. വിവേകാനന്ദ വിചാര്‍ മഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
സിനിമ പ്രദര്‍ശനത്തിനെതിരെ കാംപസിനകത്ത് എസ്എഫ്‌ഐ പ്രതിഷേധിച്ചു. സബര്‍മതി ഹോസ്റ്റലിന് സമീപത്തായി മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സംഘടിച്ചു. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് സിനിമയെന്ന് എസ്എഫ്‌ഐ പറഞ്ഞു.
സിനിമയുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത് സംഘപരിവാറാണ്. സംഘപരിവാര്‍ സംഘടനയായ എബിവിപി ജെഎന്‍യുവില്‍ സാംസ്‌കാരിക ഇടം കണ്ടെത്തുന്ന കൂട്ടായ്മയുടെ പേര് വിവേകാനന്ദ വിചാര്‍ മഞ്ച് എന്നാണ്. ആ കൂട്ടായ്മയുടെ പേരില്‍ എബിവിപി പരിപാടി സംഘടിപ്പിച്ചു. സിനിമയുടെ സംവിധായകനും നായികയുമെല്ലാം ജെഎന്‍യു കണ്‍വന്‍ഷന്‍ സെന്ററിലെത്തി. മുതിര്‍ന്ന പ്രൊഫസര്‍മാരില്‍ ചിലര്‍ വിളക്കു കൊളുത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
കേരളം എന്ന ഇന്‍ഡ്യന്‍ സംസ്ഥാനത്തേക്കുറിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയതും യഥാര്‍ഥ സംഭവങ്ങളാണ് സിനിമയുടെ അടിസ്ഥാനമെന്നും അണിയറ പ്രവര്‍ത്തകര്‍ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാല്‍, ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്ന നിമിഷം മുതല്‍ കേരളത്തിലെ മഹാ ഭൂരിപക്ഷവും പറയുന്നത് ഇതൊരു പ്രൊപഗന്‍ഡ സിനിമയാണെന്നും സംഘപരിവാറാണ് ആ പ്രൊപഗന്‍ഡയ്ക്ക് പിന്നില്‍ എന്നുമാണ്. ഈ വാദത്തെ സാധൂകരിക്കുന്നതായിരുന്നു ആദ്യ പ്രദര്‍ശനം എന്നാണ് റിപോര്‍ട്.
Keywords: News, Cinema, Controversy, Censor, Screened, The Kerala Story, Top Headlines, trending, National-News, National, Delhi-News, The Kerala Story Gets 'A' Certificate With 10 Scenes Censored.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.