Sudipto Sen | 'കേരളത്തില്‍ മലപ്പുറവും കാസര്‍കോടും കോഴിക്കോടും ഭീകരവാദത്തിന്റെ കേന്ദ്രം'; 'ദി കേരള സ്റ്റോറി' സംവിധായകന്‍ സുദിപ്‌തോ സെന്നിന്റെ പരാമര്‍ശത്തിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം
May 17, 2023, 21:34 IST
മുംബൈ: (www.kvartha.com) 'ദി കേരള സ്റ്റോറി' സിനിമയുടെ സംവിധായകന്‍ സുദിപ്‌തോ സെന്നിന്റെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം. സമൂഹ മാധ്യമങ്ങളിലടക്കും സംവിധായകന്റെ പരാമര്‍ശങ്ങള്‍ ചര്‍ചയായിരിക്കയാണ്.
കേരളത്തില്‍ നിന്നും 32,000 പേര്‍ മതം മാറി സിറിയയിലേക്ക് പോയെന്നായിരുന്നു സിനിമയുടെ പ്രചാരണ സമയത്ത് സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ഇത് മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് സംവിധായകന്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നതെന്ന വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രധാനമായും ഉയരുന്നത്.
കേരളത്തില്‍ മലപ്പുറവും കാസര്‍കോടും കോഴിക്കോടും ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നായിരുന്നു സെന്നിന്റെ പരാമര്‍ശം. മുംബൈയില്‍ ബുധനാഴ്ച കെണിയില്‍ പെട്ട് മതം മാറേണ്ടിവന്ന ഇരകളെ ഒരുമിച്ചുകൂട്ടി റിപബ്ലിക് ടിവി നടത്തിയ പരിപാടിയിലായിരുന്നു സംവിധായകന്റെ പരാമര്‍ശം.
രണ്ട് കേരളമാണ് ഉള്ളതെന്ന് പറഞ്ഞ സെന്‍ ഒരു കേരളം സുന്ദരമാണെന്നും അതില്‍ സുന്ദരമായ സ്ഥലങ്ങളുണ്ടെന്നും അഭിപ്രായപ്പെട്ടു. കളരിപ്പയറ്റ്, നൃത്തം, സംസ്‌കാരം, ആനകള്‍ എന്നിങ്ങനെ പുറം ലോകത്തിനറിയുന്ന കാര്യങ്ങളാണ് അവിടെ ഉള്ളത്.
എന്നാല്‍, രണ്ടാം കേരളത്തില്‍പെടുന്ന മംഗലാപുരം അടക്കമുള്ള വടക്കന്‍ കേരളം ഭീകരവാദ കേന്ദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നിവ ഉള്‍പെടുന്ന ഈ സ്ഥലങ്ങളില്‍ എത്ര കൂടുതല്‍ സന്ദര്‍ശിക്കുന്നോ അത്രയധികം കഥകളും അത്രയധികം വിവരങ്ങളും അവിടെനിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതയിലും മാനവ വികസന സൂചികയിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനത്ത് രഹസ്യമായി എന്താണ് സംഭവിക്കുന്നതെന്ന് ഈ യാത്രയില്‍ നിങ്ങള്‍ക്ക് മനസ്സിലാകും. സിനിമാക്കാരെ ചോദ്യം ചെയ്യുന്നതിനു പകരം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ പോയി കാസര്‍കോട് പോലുള്ള സ്ഥലങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും സുദീപ്‌തോ സെന്‍ ആവശ്യപ്പെട്ടു.
രാജ്യം മുഴുവന്‍ കേരള സ്റ്റോറിയുടെ ടികറ്റ് നിരക്കില്‍ കുറവ് വരുത്തണം എന്നും സെന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍കാര്‍ ഇതിനായി നികുതിയില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി ലോകം മുഴുവന്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കണമെന്നും സിനിമ പാഠ്യ പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.
വിവാദങ്ങള്‍ക്കിടെ റിലീസായ 'ദി കേരള സ്റ്റോറി' 100 കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ചിത്രം ഇടം പിടിച്ചുവെന്ന് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ഉള്‍പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: The Kerala Story Director's BIG Claim: Northern Part of Kerala Is A Terror-Network Hub, Mumbai, News, Controversy, Statement, Terrorists, Kasaragod, Kozhikode, Malappuram, National.
രണ്ട് കേരളമാണ് ഉള്ളതെന്ന് പറഞ്ഞ സെന്‍ ഒരു കേരളം സുന്ദരമാണെന്നും അതില്‍ സുന്ദരമായ സ്ഥലങ്ങളുണ്ടെന്നും അഭിപ്രായപ്പെട്ടു. കളരിപ്പയറ്റ്, നൃത്തം, സംസ്‌കാരം, ആനകള്‍ എന്നിങ്ങനെ പുറം ലോകത്തിനറിയുന്ന കാര്യങ്ങളാണ് അവിടെ ഉള്ളത്.
എന്നാല്‍, രണ്ടാം കേരളത്തില്‍പെടുന്ന മംഗലാപുരം അടക്കമുള്ള വടക്കന്‍ കേരളം ഭീകരവാദ കേന്ദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നിവ ഉള്‍പെടുന്ന ഈ സ്ഥലങ്ങളില്‍ എത്ര കൂടുതല്‍ സന്ദര്‍ശിക്കുന്നോ അത്രയധികം കഥകളും അത്രയധികം വിവരങ്ങളും അവിടെനിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ കേരള സ്റ്റോറിയുടെ ടികറ്റ് നിരക്കില്‍ കുറവ് വരുത്തണം എന്നും സെന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍കാര്‍ ഇതിനായി നികുതിയില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി ലോകം മുഴുവന്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കണമെന്നും സിനിമ പാഠ്യ പദ്ധതിയില്‍ ഉള്‍പെടുത്തണമെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു.
വിവാദങ്ങള്‍ക്കിടെ റിലീസായ 'ദി കേരള സ്റ്റോറി' 100 കോടി ക്ലബില്‍ ഇടം പിടിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ചിത്രം ഇടം പിടിച്ചുവെന്ന് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ഉള്‍പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: The Kerala Story Director's BIG Claim: Northern Part of Kerala Is A Terror-Network Hub, Mumbai, News, Controversy, Statement, Terrorists, Kasaragod, Kozhikode, Malappuram, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.