Sudipto Sen | ദേഹാസ്വാസ്ഥ്യം; ദി കേരള സ്റ്റോറിയുടെ സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ 'ദി കേരള സ്റ്റോറി'യുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 
Aster mims 04/11/2022

നിര്‍ജലീകരണവും അണുബാധയും മൂലം സംവിധായകന്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, സംവിധായകന്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

'നിര്‍ജലീകരണവും അണുബാധയും കാരണം കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഞാന്‍ ഡോക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്' - ടൈംസ് ഓഫ് ഇന്‍ഡ്യയോട് സംസാരിച്ച സുദീപ്‌തോ സെന്‍ പറഞ്ഞു.

കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ദി കേരള സ്റ്റോറി ചിത്രത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് പലകോണുകളില്‍നിന്നും ഉയര്‍ന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Sudipto Sen | ദേഹാസ്വാസ്ഥ്യം; ദി കേരള സ്റ്റോറിയുടെ സംവിധായകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Keywords:  News, National, National-News, Mumbai-News, Health, Health-News, Director, Cinema, Hospital, Treatment, The Kerala Story director Sudipto Sen hospitalised, shares health update.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia