Accident | 'ദി കേരള സ്റ്റോറിയുടെ സംവിധായകനും നടിയും അപകടത്തിൽപ്പെട്ടു'
May 15, 2023, 11:33 IST
മുംബൈ: (www.kvartha.com) വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നും നടി ആദാ ശർമ്മയും കാർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. അതേസമയം, ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏകതാ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇരുവരും. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
'ഇന്ന് ഞാൻ ഞങ്ങളുടെ സിനിമയെ കുറിച്ച് സംസാരിക്കാൻ കരിംനഗറിൽ നടക്കുന്ന യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തത്', സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.
അപകടത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും താൻ സുഖമായിരിക്കുന്നുവെന്നും നടി ആദാ ശർമ്മ ട്വീറ്റ് ചെയ്തു. 'എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ഞങ്ങൾക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗുരുതരമായി ഒന്നുമില്ല. വലിയ പ്രശ്നങ്ങളില്ല. നിങ്ങളുടെ ആശങ്കകൾക്ക് നന്ദി', അവർ കുറിച്ചു.
Keywords: News, National, Mumbai, Accident, Report, 'The Kerala Story’ director and actress met with an accident.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.