Security | 'ദ് കേരള സ്റ്റോറി'യുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി സന്ദേശം; സുരക്ഷ ഒരുക്കി മുംബൈ പൊലീസ്
May 9, 2023, 17:20 IST
മുംബൈ: (www.kvartha.com) 'ദ് കേരള സ്റ്റോറി'യുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ സുദീപ് തോ സെന്‍. അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണി സന്ദേശം ലഭിച്ചയാള്‍ക്ക് മുംബൈ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
അതേസമയം, 'ദ് കേരള സ്റ്റോറി'യുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സര്‍കാര്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
കൂടാതെ തമിഴ്നാട്ടില്‍ മള്‍ടിപ്ലെക്സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മധ്യപ്രദേശും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പ്രചരണം വര്‍ധിപ്പിക്കാന്‍ നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ആദാ ശര്‍മയാണ് നായികാ വേഷത്തിലെത്തുന്നത്.
ഭീഷണി സന്ദേശം ലഭിച്ചയാള്‍ക്ക് മുംബൈ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
അതേസമയം, 'ദ് കേരള സ്റ്റോറി'യുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ സര്‍കാര്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് നിരോധനമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ആദാ ശര്‍മയാണ് നായികാ വേഷത്തിലെത്തുന്നത്.
Keywords: 'The Kerala Story' Crew Member Provided Security After Threat: Mumbai Cops, Mumbai, News, Security, Director, Threat Message, Complaint, Unknown number, West Bengal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.