സിനിമ റിലീസ് ചെയ്തതോടെ ദി കശ്മീര്‍ ഫയല്‍സിന്റെ 'സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് നേരെ വധഭീഷണി'; വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതായി റിപോര്‍ട്
Mar 18, 2022, 14:31 IST
ന്യൂഡെല്‍ഹി: (www.kvartha.com 18.03.2022) ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചതായി റിപോര്‍ട്. രാജ്യത്തുടനീളം സംവിധായകന് സിആര്‍പിഎഫ് സുരക്ഷ ലഭിക്കുമെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ ടി വി റിപോര്‍ട് ചെയ്യുന്നു.
സിനിമയുടെ റിലീസിന് ശേഷം സംവിധായകന് നേരെയുണ്ടായ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ നല്‍കിയതെന്നും ഇന്‍ഡ്യ ടുഡേ ടി വി റിപോര്‍ട് ചെയ്യുന്നു. വൈ കാറ്റഗറി സുരക്ഷയുടെ ഭാഗമായി അഗ്നിഹോത്രിക്ക് എട്ട് ഉദ്യോഗസ്ഥരുടെ സുരക്ഷാ കവചം ഉണ്ടാകുമെന്നും, അതില്‍ രണ്ട് കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പെടുമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരതകളും 1990 കളില്‍ താഴ് വരയില്‍ നിന്നുള്ള അവരുടെ കൂട്ട പലായനവും കശ്മീര്‍ ഫയല്‍സ് തുറന്നു കാട്ടുന്നു. സിനിമയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ നികുതി ഇളവുകളും അനുവദിച്ചിരുന്നു.
'സത്യം' പറയുന്ന ഒരു സിനിമയെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നായിരുന്നു സിനിമയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം.

Keywords: The Kashmir Files director Vivek Agnihotri gets Y-category security, New Delhi, News, Director, Prime Minister, Narendra Modi, Threat, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.