'വിവാഹത്തിന് ശേഷം ഗള്‍ഫില്‍പോയ ഭര്‍ത്താവിന് അയച്ച സന്ദേശത്തിന് മറുപടിയില്ല'; പിന്നാലെ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

 



ഹൈദരാബാദ്: (www.kvartha.com 19.12.2021) നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 24 കാരിയായ ഖനേജ ഫാത്വിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചത്. വിവാഹത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ചന്ദനഗര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. 

'വിവാഹത്തിന് ശേഷം ഗള്‍ഫില്‍പോയ ഭര്‍ത്താവിന് അയച്ച സന്ദേശത്തിന് മറുപടിയില്ല'; പിന്നാലെ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്




കഴിഞ്ഞ ജൂലൈ മാസത്തിലാണ് സഊദി അറേബ്യയില്‍ റിസേര്‍ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി ഫാത്വിമയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സഊദിയിലേക്ക് മടങ്ങി. എന്നാല്‍ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അയച്ച ഒരു സന്ദേശത്തിന് പോലും മറുപടി അയക്കാത്തതിനെ തുടര്‍ന്ന് ഫാത്വിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസിനോട് ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍തൃമാതാവ് അടക്കമുള്ളവരുമായി ഫാത്വിമ തന്റെ സങ്കടം പങ്കുവച്ചിരുന്നുവെന്നും എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹമീദ് ബുദ്ധിമുട്ടുകയാണ് എന്നാണ് ഫാത്വിമയെ ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ തുടര്‍ന്നും ഫാത്വിമ ഹമീദിന് സന്ദേശങ്ങള്‍ അയക്കുകയും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലാകുകയും ചെയ്തതായാണ് വിവരം. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords:  News, National, India, Hyderabad, Bride, Death, Police, Case, Husband, Message, Newly wed found dead after her husband in Gulf didn't reply to her text messages
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia