അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണ്ട, രാത്രി യാത്രാനിയന്ത്രണം ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 30.05.2020) അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ നല്‍കി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ യാ്ത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. അന്തർ സംസ്ഥാന യാത്രകൾക്ക് ഇനിമുതൽ പാസ് വേണ്ട. വ്യക്തികള്‍ക്കും ചരക്കു കടത്തിനും ഇനി സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണമുണ്ടാകില്ല. രാത്രികാലങ്ങളില്‍ വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ചു മണി വരെയാക്കി.


അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണ്ട, രാത്രി യാത്രാനിയന്ത്രണം ഒമ്പതു മുതൽ പുലർച്ചെ അഞ്ചു വരെ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം കേട്ടശേഷം തുറക്കുന്നത് ആലോചിക്കും. ജൂലൈ മാസത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല.

രാത്രിയാത്രക്കുള്ള നിയന്ത്രണത്തിലും ഇളവ് വരുത്തി. രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കിയാണ് ഇളവ്. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു. പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം തിങ്കളാഴ്ച മുതല്‍, ഇല്ലാതാകുന്നു. പക്ഷേ, ട്രെയിനുകളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ് വേണമെന്ന മാ‍ര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നു. സ്വകാര്യവാഹനങ്ങളില്‍ പാസില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

മുതിര്‍ന്ന പൗരന്മാരും പത്ത് വയസില്‍ താഴെയുളള കുട്ടികളും വീടുകളില്‍ കഴിയണം. അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും മൂന്നാം ഘട്ടത്തില്‍ പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ തുറക്കുക. വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും നിയന്ത്രണം തുടരും. മെട്രോസര്‍വീസുകള്‍ ആലോചനകള്‍ക്ക് ശേഷമായിരിക്കും തുറക്കുക.

(Updated)

Summary:  The Home Ministry removed all restrictions on intra-state and inter-state movement of people
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia