John Brittas MP | വലിയ പ്രതിഭയുള്ളയാള്‍: ജോണ്‍ ബ്രിട്ടാസ് എം പിയെ പ്രശംസിച്ച് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ജോണ്‍ ബ്രിട്ടാസ് എം പിയെ പ്രശംസിച്ച് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. വലിയ പ്രതിഭയുള്ളയാളെന്നാണ് രാജ്യസഭ അധ്യക്ഷന്‍ ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്. രാഷ്ട്രപതിയുടെ നന്ദി പ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നതിനിടെയാണ് പരാമര്‍ശം.

നന്ദി പ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നതിനിടെ ജഗ്ദീപ് ധന്‍ഖര്‍ സി പി എം അംഗം ജോണ്‍ ബ്രിട്ടാസിന്റെ പേരിന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം ചോദിച്ചപ്പോഴാണ് ബ്രിട്ടാസ് വലിയ പ്രതിഭ ഉള്ള ആള്‍ ആണെന്ന മറുപടി രാജ്യസഭാ അധ്യക്ഷന്‍ നല്‍കിയത്.

John Brittas MP | വലിയ പ്രതിഭയുള്ളയാള്‍: ജോണ്‍ ബ്രിട്ടാസ് എം പിയെ പ്രശംസിച്ച് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍

ബ്രിട്ടാസിന്റേതുള്‍പെടെ 11 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വാദിച്ചവരില്‍ ഖാര്‍ഗെയും ഉള്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഇക്കാര്യത്തില്‍ ബ്രിട്ടാസിന്റെ 'വക്കീല്‍' ആയിരുന്നില്ലേ എന്ന അധ്യക്ഷന്റെ ചോദ്യം രാജ്യസഭയില്‍ ചിരി പടര്‍ത്തി.

 

Keywords:  The great talented person: Rajya Sabha Chairman Jagdeep Dhankhar praises John Brittas MP, New Delhi, News, Politics, Great Talent Person, Chairman, Jagdeep Dhankhar, Mallikarjun Kharge, John Brittas MP, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia