അഭിമുഖം നടത്താനെത്തിയ യുവതിയോട് പ്രധാനമന്ത്രി മോദി ഒരു കാര്യം ചോദിച്ചു; തന്റെ ജീവിതം തന്നെ മാറിമറിഞ്ഞെന്ന് മാധ്യമപ്രവര്‍ത്തക

 



മുംബൈ: (www.kvartha.com 25.03.2022) ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സ്ഥാപക കരിഷ്മ മേത്ത മൂന്ന് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചത് വലിയ ചര്‍ചയായിരിക്കുകയാണ്. 

ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് വേണ്ടി നിരവധി നേതാക്കള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍ എന്നിവരുമായി അഭിമുഖം നടത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ അഭിമുഖത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് കരിഷ്മ മേത്ത പറയുന്നു. 

2019-ലാണ് പ്രധാനമന്ത്രി മോദിയുമായി അഭിമുഖം നടത്തിയത്. അന്ന് പ്രധാനമന്ത്രി തന്റെ ബാല്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അധികാര രാഷ്ട്രീയത്തിലേക്ക് എത്തിയതിനെ കുറിച്ചും മറ്റ് പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ അഞ്ച് ഭാഗങ്ങളായാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്.

എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള അഭിമുഖം വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വളരെയധികം ആക്രമിക്കപ്പെട്ടെന്നും അവര്‍ വിശദീകരിച്ചു. അഭിമുഖത്തെ തുടര്‍ന്നത് ഒരു പ്രമുഖ മാസിക അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. അതെല്ലാം ഏകപക്ഷീയമായ ആരോപണങ്ങളും അപവാദങ്ങളുമായിരുന്നു. അതിനൊക്കെ മറുപടി പറയുന്നതിനേക്കാള്‍ നല്ലത് മിണ്ടാതിരിക്കുന്നതാണെന്ന് തനിക്ക് മനസിലായെന്നും കരിഷ്മ മേത്ത പറയുന്നു. 

അഭിമുഖം നടത്താനെത്തിയ യുവതിയോട് പ്രധാനമന്ത്രി മോദി ഒരു കാര്യം ചോദിച്ചു; തന്റെ ജീവിതം തന്നെ മാറിമറിഞ്ഞെന്ന് മാധ്യമപ്രവര്‍ത്തക


പ്രധാനമന്ത്രിയുമായുള്ള അഭിമുഖം 22 മിനിറ്റായിരുന്നു. അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും അവര്‍ പറയുന്നു. രണ്ട് പേരും ഗുജറാതികളാണ്. മേത്തയെ കണ്ടപ്പോള്‍ പ്രധാനമന്ത്രി ആദ്യം ചോദിച്ചത്, 'മെഹ്താ ജി, സുഖമാണോ' എന്നാണ്. 

പ്രധാനമന്ത്രിയെ അഭിമുഖം നടത്തിയതിന്റെ അനുഭവം പിന്നീട് പങ്കുവയ്ക്കാമെന്ന് ഹ്യൂമന്‍സ് ഓഫ് ബോംബെ സ്ഥാപക ഉറപ്പ് നല്‍കി. അഭിമുഖത്തെക്കുറിച്ചുള്ള എന്റെ അനുഭവം മറ്റൊരവസരത്തില്‍ പങ്കുവയ്ക്കാമെന്ന് പറഞ്ഞ് ഒരു സ്മൈലി ഇമോജിയും ചേര്‍ത്താണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

Keywords:  News, National, India, Mumbai, Narendra Modi, Prime Minister, Social Media, Woman, Top-Headlines, The First Thing PM Modi Asked This 27-Year-Old Interviewer Was
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia