ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലയില്‍; വധുവിന്റെ സഹോദരനെ വരനും സുഹൃത്തുക്കളും കൊലപ്പെടുത്തി മുഖം വികൃതമാക്കി

 


ADVERTISEMENT

ലക്നൗ: (www.kvartha.com 17.06.2020) ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലയില്‍. വധുവിന്റെ ഒമ്പത് വയസ്സുള്ള സഹോദരനെ വരനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. രക്ഷപ്പെടുന്നതിനിടെ വരന്റെ കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലയില്‍; വധുവിന്റെ സഹോദരനെ വരനും സുഹൃത്തുക്കളും കൊലപ്പെടുത്തി മുഖം വികൃതമാക്കി

ഉത്തര്‍പ്രദേശിലെ ഷംഷാബാദ് മേഖലയിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വരന്‍ മനോജ് കുമാറും സുഹൃത്തുക്കളും ഭക്ഷണം വിളമ്പിയതിനെ ചൊല്ലി വധുവിന്റെ ബന്ധുക്കളോട് തട്ടിക്കയറുകയായിരുന്നു. പിന്നീട് ഇവര്‍ ഭക്ഷണം വിളമ്പിയ വധുവിന്റെ സഹോദരനായ പ്രാണ്‍ശുവിനെ തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന മൂന്നുപേരെ ഇടിച്ച് തെറിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. പിറ്റേന്ന് രാവിലെ പ്രാണ്‍ശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  National, News, Murder, Bride, Grooms, Brother, Police, Food, Car, Accident, Injured, Case, Lucknow.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia