വാര്‍ത്തകളില്‍ നിറയുന്ന 'മുത്തശ്ശി'; എതിര്‍ സ്ഥാനാര്‍ഥിയെ 207 വോട്ടുകള്‍ക്ക് തോല്‍പിച്ച് 97കാരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്

 



ജയ്പുര്‍: (www.kvartha.com 19.01.2020) രാജസ്ഥാനിലെ സിക്കര്‍ ജില്ലയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച 97കാരി സര്‍പഞ്ച് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിക്കര്‍ ജില്ലയിലെ പുരനവാസ് ഗ്രാമപഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ദിവ്യ ദേവി വിജയിച്ചത്.

തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍തി മീണയെ 207 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ദിവ്യ ദേവിയുടെ വിജയം. 843 വോട്ടുകളാണ് ദിവ്യ ദേവിയ്ക്ക് ലഭിച്ചത്. ആര്‍തി മീണയ്ക്ക് 636 വോട്ടുകളും. പതിനൊന്ന് പേരാണ് സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത്, 1990ല്‍ ദിവ്യാ ദേവിയുടെ ഭര്‍ത്താവ് ഇതേ പഞ്ചായത്തില്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. 87 പഞ്ചായത്ത് സമിതികളിലെ 2,726 ഗ്രാമപഞ്ചായത്തുകളിലെ 26,800 വാര്‍ഡുകളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് നടന്നത്.

വാര്‍ത്തകളില്‍ നിറയുന്ന 'മുത്തശ്ശി'; എതിര്‍ സ്ഥാനാര്‍ഥിയെ 207 വോട്ടുകള്‍ക്ക് തോല്‍പിച്ച് 97കാരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്

പഞ്ചായത്ത് ഭരണസമിതിയുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഔദ്യോഗികനാമമാണ് സര്‍പഞ്ച്. കേരളത്തില്‍ ഈ സ്ഥാനം പഞ്ചായത്ത് പ്രസിഡണ്ട് എന്നാണ് അറിയപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Election, India, Jaipur, National, News, Rajastan, The 97-year-Old Won Panchayat President Election 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia