Recklessness | 'റീല്‍സ് വീഡിയോ ചിത്രീകരിക്കാന്‍ ഥാര്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റി'; ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ അപകടം 

 
Thar Driven onto Railway Tracks for Reels Video; Major Accident Averted in Jaipur

Photo Credit: X / Sangram Singh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് 
● സംഭവ സ്ഥലത്തുനിന്നും ഉടമ കടന്നുകളഞ്ഞെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി
● മൂന്ന് പേര്‍ക്ക് വാഹനമിടിച്ച് പരുക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

ജയ്പുര്‍: (KVARTHA) റീല്‍സ് വീഡിയോ ചിത്രീകരിക്കാന്‍ ഥാര്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയ യുവാവിനെ പിടികൂടി പൊലീസ്. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മദ്യലഹരിയിലാണ് യുവാവ് റീല്‍സ് വീഡിയോ ചിത്രീകരിക്കാന്‍ തന്റെ മഹീന്ദ്ര ഥാര്‍ റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. 

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 


റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് മദ്യലഹരിയില്‍ ഇയാള്‍ വാഹനം ട്രാക്കിലേക്ക് കയറ്റിയത്. പിന്നാലെ ദൂരെ നിന്ന് ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ടു. എന്നാല്‍ വാഹനം ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 


സംഭവം ശ്രദ്ധയില്‍പെട്ട ലോക്കോ പൈലറ്റ് കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് വാഹനം ട്രാക്കിന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വാഹനം അതിവേഗം പിന്നോട്ടെടുത്ത് പുറത്തെത്തിച്ച ഉടമ അവിടെ നിന്ന് കടന്ന് കളയുന്നതും ദൃശ്യത്തില്‍ കാണാം.  ഇതിനിടെ മൂന്ന് പേര്‍ക്ക് വാഹനമിടിച്ച് പരുക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പിന്നീട്, പൊലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

#Jaipur #TharOnTracks #ReelsGoneWrong #RailwaySafety #PoliceAction #ViralVideo

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia