Rahul Gandhi | 'അവിടെ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓര്‍മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു'; ഔദ്യോഗിക വസതി ഒഴിയുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
Mar 28, 2023, 14:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഔദ്യോഗിക വസതി ഒഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊഴിയാനുള്ള നിര്‍ദേശം ലഭിച്ചത്.
വസതി ഒഴിയുമെന്ന് കാണിച്ച് ഡെപ്യൂടി സെക്രടറി ഡോ. മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു. മുന്‍വിധികളില്ലാതെ നിര്‍ദേശം പാലിക്കുമെന്നും ലോക്‌സഭാ സെക്രടേറിയറ്റിന് നല്‍കിയ മറുപടിക്കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കഴിഞ്ഞ നാലു തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, അവിടെ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓര്‍മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്നെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടാണെന്നും എന്റെ അവകാശങ്ങളുടെ കാര്യത്തില്‍ മുന്‍വിധികളൊന്നും കൂടാതെ തന്നെ നിങ്ങള്‍ അയച്ച കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ പാലിക്കുന്നതാണെന്നും രാഹുല്‍ മറുപടിക്കത്തില്‍ കുറിച്ചു.
അയോഗ്യതാ നടപടിക്ക് പിന്നാലെ 30 ദിവസത്തിനകം ഔദ്യോഗിക വസതി രാഹുല്‍ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ ഹൗസിങ് കമിറ്റിയാണ് നോടിസ് നല്‍കിയത്. 2004ല്‍ ലോക് സഭാംഗമായത് മുതല്‍ ഉപയോഗിയ്ക്കുന്ന തുഗ്ലക് ലെയിന്‍ 12-ലെ ബെന്‍ഗ്ലാവ് ഒരു മാസത്തിനകം ഒഴിയാനായിരുന്നു നിര്‍ദേശം.
എംപിയെന്ന നിലയില്‍ ഏപ്രില്‍ 22 വരെ മാത്രമേ ഇവിടെ താമസിക്കാന്‍ അനുവദിക്കൂവെന്ന് രാഹുലിനയച്ച നോടിസില്‍ ലോക്‌സഭാ സെക്രടേറിയറ്റ് വ്യക്തമാക്കിയിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുല്‍ 2004ലാണ് ഇവിടേക്ക് മാറിയത്.
ഇതിനിടെ, രാഹുലിനെതിരായ സൂറത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാതിലെ സെഷന്‍സ് കോടതിയില്‍ ഈയാഴ്ച അപീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
Keywords: News, National, Top-Headlines, Trending, Rahul Gandhi, MP, Lok Sabha, 'Thank you for your letter. I will abide...': Rahul Gandhi on bungalow evictionCongress leader Rahul Gandhi writes to LS Sect over cancellation of Govt accommodation pic.twitter.com/wuhxiUx5hO
— Arvind Gunasekar (@arvindgunasekar) March 28, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.