'തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്'; ജ്യോതിക വിമര്‍ശിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പിടികൂടിയത് 11 പാമ്പുകളെ

 



ചെന്നൈ: (www.kvartha.com 01.05.2020) മികച്ച നടിക്കുള്ള പുരസ്‌കാര ചടങ്ങിനിടെ നടി ജ്യോതിക നടത്തിയ പ്രസംഗം വിവാദമായിരുന്നു. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴാണ് ജ്യോതിക തന്റെ ആശങ്കകള്‍ പങ്കുവച്ചത്.

'തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് നമ്മുടെ നാട്ടിലെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്'; ജ്യോതിക വിമര്‍ശിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പിടികൂടിയത് 11 പാമ്പുകളെ

എന്നാല്‍ തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വരികയും ശുചീകരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ പിടികൂടിയത് 11 പാമ്പുകളെയാണ്. ചേര, അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്.

എന്നാല്‍ ജ്യോതിക ആശുപത്രിയുടെ പേര് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതുകൊണ്ടല്ല ശുചീകരണ നടപടികള്‍ ആരംഭിച്ചതെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു. എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളെ വിമര്‍ശിച്ചുവെന്ന പേരിലായിരുന്നു ജ്യോതികയുടെ പ്രസംഗം വിവാദമായത്.

''ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്''- ഇതായിരുന്നു ജ്യോതികയുടെ വാക്കുകള്‍.

ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി. ഇതിന്റെ പേരില്‍ ജ്യോതികയ്ക്ക് നേരേ സൈബര്‍ ആക്രമണം ഉണ്ടായി. ഈ സംഭവത്തില്‍ നടിയെ പിന്തുണച്ച് ഭര്‍ത്താവും നടനുമായ സൂര്യയടക്കം ഒട്ടനവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Keywords:  News, National, India, chennai, Actor, Kollywood, Tamil, hospital, Temple, Controversial Statements, Thanjavur Government hospital cleaned, 11 nsakes caught
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia