SWISS-TOWER 24/07/2023

Vikram | 'തങ്കലാന്‍' ചിത്രീകരണത്തിനിടെ അപകടം; നടന്‍ ചിയാന്‍ വിക്രമിന് നട്ടെല്ലിന് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) സിനിമ ചിത്രീകരണത്തിനിടെ നടന്‍ ചിയാന്‍ വിക്രമിന് പരുക്ക്. പുതിയ ചിത്രമായ 'തങ്കലാന്‍' എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. പിന്നാലെ ചിത്രത്തിന്റെ ഷൂടിംഗ് നിര്‍ത്തിവച്ചു.

താരത്തിന് വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. ചിത്രീകരണത്തില്‍ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ മനേജര്‍ അറിയിച്ചു. 
Aster mims 04/11/2022

പൂര്‍ണ ആരോഗ്യവാനായി ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. തന്നോടുള്ള സ്നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. 

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. ചിത്രത്തിനായി വന്‍ മേകോവര്‍ ആണ് നടന്‍ നടത്തിയിരിക്കുന്നത്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. 'തങ്കലാന്‍' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.

Vikram | 'തങ്കലാന്‍' ചിത്രീകരണത്തിനിടെ അപകടം; നടന്‍ ചിയാന്‍ വിക്രമിന് നട്ടെല്ലിന് പരുക്ക്


Keywords:  News, National-News, National, Actor, Cinema, Twitter, Social-Media, ‘Thangalaan’: Vikram suffers a rib injury during rehearsals for Pa Ranjith’s film; to take a break from shoot.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia