Disaster Management | അസുഖ ബാധിതയായ സ്ത്രീ കിടക്കയില്‍നിന്ന് വീണു; ഉയര്‍ത്താന്‍ ദുരന്തനിവാരണ സേനയുടെ സഹായം തേടി കുടുംബം!

 


താനെ: (www.kvartha.com) കിടക്കയില്‍നിന്ന് വീണ സ്ത്രീയെ ഉയര്‍ത്താന്‍ ദുരന്തനിവാരണ സേനയുടെ സഹായം തേടി കുടുംബം. മഹാരാഷ്ട്രയിലാണ് സംഭവം. കിടക്കയില്‍നിന്നു താഴെ വീണ 160 കിലോഗ്രാം ഭാരമുള്ള സ്ത്രീയെ ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെയാണ് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടിയത്. 

അസുഖ ബാധിതയായ 62 കാരിക്ക് നടക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ കിടപ്പിലായിരുന്നു. താഴെ വീണതോടെ വീണ്ടും എടുത്തുയര്‍ത്തി കിടക്കയില്‍ കിടത്താന്‍ വീട്ടുകാര്‍ എത്ര പരിശ്രമിച്ചിട്ടും സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് റീജനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ (ആര്‍ഡിഎംസി) അംഗങ്ങളെത്തി സ്ത്രീയെ തിരികെ കിടക്കയിലേക്ക് കയറ്റുകയായിരുന്നു. 

വീഴ്ചയില്‍ സ്ത്രീക്ക് പരുക്കുകള്‍ ഒന്നും സംഭവിച്ചില്ലെന്നും ഇത്തരം സംഭവം അസാധാരണമാണെന്നും ആര്‍ഡിഎംസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Disaster Management | അസുഖ ബാധിതയായ സ്ത്രീ കിടക്കയില്‍നിന്ന് വീണു; ഉയര്‍ത്താന്‍ ദുരന്തനിവാരണ സേനയുടെ സഹായം തേടി കുടുംബം!


Keywords:  News, National, National-News, Local-News, Regional-News, Maharashtra News, Thane News, Family, Regional Disaster Management, Help, Bed, Thane Woman Weighing 160Kg Falls From Bed, Family Calls Regional Disaster Management Cell For Help.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia