48 കാരനെ തലക്കടിച്ചു കൊന്ന കേസില്‍ ഇളയസഹോദരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

-അജയ് പഡ്‌നേകര്‍

താനെ: (www.kvartha.com 04.07.2020) ബിസിനസ് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ജോലിക്കാരുടെ സഹായത്തോടെ മൂത്ത സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇളയ സഹോദരനടക്കം മൂന്നു പേരെ താനെ പൊലീസ് അറസ്റ്റു ചെയ്തു. താനെയിലെ കോപ്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ മഹേഷ് ചാവ്ള (48) ആണ് കൊല്ലപ്പെട്ടത്.

ഇളയസഹോദരന്‍ അനില്‍ ചാവ്ളയും മറ്റ് രണ്ട് ജോലിക്കാരും ചേര്‍ന്ന് ഇരുമ്പുപയോഗിച്ച് മര്‍ദിക്കുകയും മൃതദേഹം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയും ചെയ്തു. അതിനു ശേഷം ഏഴടി ഉയരത്തില്‍ ഏണിയില്‍ നിന്നും അബദ്ധത്തില്‍ കാല്‍തെറ്റി വീണതാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു.

 48 കാരനെ തലക്കടിച്ചു കൊന്ന കേസില്‍ ഇളയസഹോദരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

പോസ്റ്റ്മോര്‍ട്ടത്തിനിടെ തലക്ക് പറ്റിയ മാരകമായ പരിക്കില്‍ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. വര്‍ഷങ്ങളായി രണ്ട് സഹോദരന്മാര്‍ ചേര്‍ന്നു നടത്തിയിരുന്ന കട ഈയടുത്ത കാലത്തായിരുന്നു വിപുലീകരിച്ച് വലിയ സൂപ്പര്‍ മാര്‍ക്കറ്റായി മാറ്റിയത് .

Keyword: Thane man kills elder brother over business issues, tries to pass it as an accident, Maharashtra, Thane, Police, Murder, Arrest, brothers,National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia