SWISS-TOWER 24/07/2023

Machine Collapsed | മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നുവീണ് അപകടം; 15 പേര്‍ക്ക് ദാരുണാന്ത്യം; കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കുന്നതായി സംശയം

 


ADVERTISEMENT

താനെ: (www.kvartha.com) മഹാരാഷ്ട്രയിലെ താനെയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. ഷാപ്പുരില്‍ സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ് സംഭവം. ഗര്‍ഡര്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നത്. 
Aster mims 04/11/2022

പുലര്‍ചെയോടെയായിരുന്നു അപകടം. മൂന്നു പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പ്രാഥമിക വിവരം അനുസരിച്ച് 200 അടി ഉയരത്തില്‍ നിന്നാണ് ക്രെയിന്‍ താഴേക്ക് പതിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല.

Machine Collapsed | മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നുവീണ് അപകടം; 15 പേര്‍ക്ക് ദാരുണാന്ത്യം; കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കുന്നതായി സംശയം


Keywords:  News, National, National-News, Accident-News, Machine Collapsed, Accident, Died, Rescue, Injured, Thane, Thane girder launching machine collapse: Death toll rises to 16, rescue operations on.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia